പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് നിര്‍മാണപുരോഗതി വിലയിരുത്താനായി ഉന്നതസംഘം ബുധനാഴ്ച സന്ദര്‍ശിക്കാനിരിക്കെ നിര്‍മാണം മുടങ്ങിയ പലയിടത്തും പുനരാരംഭിച്ചു. പ്രവര്‍ത്തനം പല റീച്ചിലും മുടങ്ങുകയും ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നത് പ്രഖ്യാപിതസമയത്ത് സര്‍വിസ് ആരംഭിക്കാന്‍ കഴിയാതെയാക്കിയിട്ടുണ്ട്. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കിയതോടെയാണ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം ബുധനാഴ്ച പാതയില്‍ സന്ദര്‍ശനം നടത്തുന്നത്. സതേണ്‍ റെയില്‍വേ ചെന്നൈ, കൊച്ചി എന്നീ ഓഫിസുകളിലെ ചീഫ് എന്‍ജിനീയര്‍മാരടക്കം എത്തും. നിര്‍മാണപ്രവര്‍ത്തനം മുടക്കമില്ളെന്നാക്കാന്‍ റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പലയിടത്തും പുനരാരംഭിച്ചത്. പുനലൂര്‍-ഇടമണ്‍ റീച്ചില്‍ കലയനാട് പാലത്തിന് സമീപം ചൊവ്വാഴ്ച പണി തുടങ്ങി. ഇടക്കിടെ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ പാതയില്‍ സന്ദര്‍ശനത്തിനത്തെുമ്പോഴും കരാറുകാര്‍ ഈതന്ത്രം പ്രയോഗിക്കാറുണ്ട്. ബ്രോഡ്ഗേജ് നിര്‍മാണം പൂര്‍ത്തിയാക്കി 2017 ജൂണില്‍ സര്‍വിസ് തുടങ്ങുമെന്ന് എം.പി ഉള്‍പ്പെടെ പലതവണ ഉറപ്പ് നല്‍കിയിരുന്നു. ഇതിനാവശ്യമായ ഫണ്ട് റെയില്‍വേ മന്ത്രാലയം അനുവദിച്ചിട്ടും നിര്‍മാണത്തില്‍ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. പുനലൂര്‍ മൂതല്‍ ഇടമണ്‍ വരെ പണി പൂര്‍ത്തിയായെങ്കിലും കിഴക്കോട്ടുള്ള പല റീച്ചുകളിലും പാളം സ്ഥാപിക്കാനുള്ള മണ്‍വേലകള്‍ പോലും പൂര്‍ത്തിയായിട്ടില്ല. ഇതിനിടെ കഴുതുരുട്ടി-ഭഗവതിപുരം റീച്ചിലെ കരാറുകാരന്‍ പണി ഉപേക്ഷിച്ചതും തിരിച്ചടിയായി. കോട്ടവാസല്‍ തുരങ്കം, പതിമൂന്ന് കണ്ണറപാലം ജാക്കറ്റിങ്, കഴുതുരുട്ടിയിലേയും പുനലൂരിലേയും അടിപ്പാത, തെന്മല എം.എസ്.എല്ലിലെ പുതിയപാലവും തുരങ്കവും തുടങ്ങിയ പ്രധാനപ്പെട്ട പ്രവൃത്തികള്‍ പലതും പൂര്‍ത്തിയാക്കാന്‍ ഇനിയും മാസങ്ങള്‍ വേണ്ടിവരും. ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ളാറ്റ്ഫോം നിര്‍മിച്ചത് പലയിടത്തും തകര്‍ന്നത് പ്രവര്‍ത്തികളുടെ ഗുണമേന്മയില്‍ ആശങ്ക ഉണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.