തേവലക്കര: നാട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് 2008ല്‍ മനുഷ്യാവകാശ കമീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ നടപടിയില്ലാത്തതിനെ തുടര്‍ന്ന് മനുഷ്യാവകാശ കമീഷന്‍ ഐ.ജി പാലം പരിശോധനക്കത്തെി. പ്രദേശവാസികളുടെ തുടര്‍പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.ജി ജയരാജും എസ്.പി ബേബി മാത്യുവും അടങ്ങുന്ന സംഘം തെക്കുംഭാഗം പഞ്ചായത്തിലെ പള്ളിക്കോടിയില്‍ എത്തിയത്. പാലം നിര്‍മാണത്തിലെ അശാസ്ത്രീയത കാരണം ആഴക്കടല്‍ മത്സ്യത്തൊഴിലാളികളും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികളും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കമീഷന് പരാതി നല്‍കിയിരുന്നത്. നിര്‍മാണത്തിനായി സ്ഥാപിച്ച ബണ്ടുകള്‍, നിര്‍മാണത്തിനിടെ തകര്‍ന്നുവീണ ബീമുകള്‍, അവശിഷ്ടങ്ങള്‍ ഒന്നും നീക്കിയിട്ടില്ല, വര്‍ഷാവര്‍ഷം കോടികള്‍ ചെലവഴിച്ച് ഡ്രഡ്ജിങ് നടത്താറുണ്ടെങ്കിലും കായലിന്‍െറ പല ഭാഗങ്ങളും ഇപ്പോഴും നികന്നുകിടക്കുകയാണെന്നും ബോട്ടുകളും വള്ളങ്ങളും ചളിയില്‍ പുതയുന്നത് പതിവാണെന്നും മത്സ്യത്തൊഴിലാളികള്‍ കമീഷനെ ധരിപ്പിച്ചു. കായലിന്‍െറ സ്വാഭാവിക സന്തുലനാവസ്ഥക്ക് പാലം നിര്‍മാണത്തിന് ശേഷമുണ്ടായ മാറ്റങ്ങളും കമീഷന്‍ ആരാഞ്ഞു. സന്ദര്‍ശനത്തിനുശേഷം ഗ്രാമപഞ്ചായത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.ജി ഉത്തരവിന്‍െറ പകര്‍പ്പ് നല്‍കി. പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ കമീഷന് അടിയന്തരമായി നല്‍കാന്‍ ആവശ്യപ്പെട്ടു. പി.ഡബ്ള്യു.ഡി, റവന്യൂ, തദ്ദേശവകുപ്പ് ഉദ്യോഗസ്ഥര്‍, ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ എന്നിവരും സന്ദര്‍ശനത്തെതുടര്‍ന്ന് സ്ഥലത്തത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.