കൊട്ടിയം: പൊലീസിന്‍െറ ബീറ്റ് ഡ്യൂട്ടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പൊലീസ് സ്ഥാപിച്ച ഇലക്ട്രോണിക് പട്ടാ ബുക്കിന്‍െറ പ്രവര്‍ത്തനം തുടങ്ങി. ഇന്‍റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെടുത്തിയുള്ള സംവിധാനം മൊബൈല്‍ ഫോണ്‍ വഴിയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന് എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും ഇന്‍റര്‍നെറ്റ് കണക്ഷനോടെയുള്ള മുന്തിയ ഇനം മൊബൈല്‍ ഫോണുകള്‍ നല്‍കി. ബീറ്റുകളുടെ എണ്ണം അനുസരിച്ചാണ് മൊബൈല്‍ ഫോണുകള്‍ നല്‍കിയിട്ടുള്ളത്. രാത്രിയും പകലും ബീറ്റ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാര്‍ ‘മുങ്ങാ’തിരിക്കാനാണ് പുതിയ ഇലക്ട്രോണിക് പട്ടാ ബുക് സംവിധാനം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങള്‍, ബാങ്കുകള്‍, സ്കൂളുകള്‍, കോളജുകള്‍ തുടങ്ങി പൊലീസിന്‍െറ സാന്നിധ്യം ആവശ്യമായ സ്ഥലങ്ങളിലാണ് പട്ടാ ബുക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബീറ്റ് ഓഫിസര്‍മാര്‍ക്ക് ഇവിടങ്ങളില്‍ സമയം രേഖപ്പെടുത്തി ഒപ്പിടാന്‍ ബുക്കുകളാണ് വെച്ചിരുന്നത്. ഇപ്പോള്‍ അത് മാറ്റിയാണ് ഇലക്ട്രോണിക് ചിപ്പോടുകൂടിയ സംവിധാനം ഏര്‍പ്പെടുത്തിയത്. ബീറ്റ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥാപിച്ച ചിപ്പിനു സമീപത്തത്തെിയശേഷം ഇതിന് നല്‍കിയ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് ഇലക്ട്രോണിക് പട്ടാ സംവിധാനത്തിലേക്ക് കടക്കുമ്പോള്‍ ആ പൊലീസ് സ്റ്റേഷന്‍െറ പരിധിയില്‍ സ്ഥാപിച്ച ഈ പട്ടാ ബുക്കുകള്‍ സംബന്ധിച്ച എല്ലാ വിവരവും അറിയാന്‍ കഴിയും. ഉദ്യോഗസ്ഥന്‍ നില്‍ക്കുന്ന സ്ഥലത്തെ പട്ടാ ബുക് സെലക്ട് ചെയ്തശേഷം മൊബൈല്‍ ഫോണില്‍ ഓ.കെ കൊടുക്കുമ്പോള്‍ വിവരങ്ങള്‍ കമീഷണര്‍ അടക്കമുള്ളവരുടെ മുന്നിലത്തെും. ഇലക്ട്രോണിക് പട്ടാ ബുക്കിനു മുന്നില്‍ നിന്നല്ലാതെ ഇത് പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല. അതിനാല്‍ ഓരോ പട്ടാ ബുക്കിനും മുന്നില്‍ ഉദ്യോഗസ്ഥര്‍ എത്തണം. എവിടെയെങ്കിലും ബീറ്റ് ഉദ്യോഗസ്ഥര്‍ എത്താതിരുന്നാല്‍ ആ വിവരവും മേലുദ്യോഗസ്ഥര്‍ക്ക് അറിയാന്‍ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.