വാഹനാപകടത്തില്‍ മരിച്ചയാളുടെ പേരില്‍ പിരിച്ച പണം ആശ്രിതര്‍ക്ക് നല്‍കുന്നില്ളെന്ന്

കാട്ടാക്കട: വാഹനാപകടത്തില്‍ മരിച്ച തൊഴിലുറപ്പ് തൊഴിലാളിയുടെ പേരില്‍ പിരിച്ചെടുത്ത പണം ആശ്രിതര്‍ക്ക് നല്‍കുന്നില്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ കുറ്റിച്ചല്‍ പാങ്കാവിന് സമീപത്താണ് ഉത്തരംകോട് അടിക്കോട്ടര്‍ കൃഷ്ണാനന്ദ ഭവനില്‍ അജിത (42) അപകടത്തില്‍ മരിച്ചത്. തുടര്‍ന്ന് വെള്ളനാട് ബ്ളോക് പഞ്ചായത്ത് ഇടപെട്ട് പഞ്ചായത്തുകളില്‍നിന്നും കുടുംബശ്രീ പ്രവര്‍ത്തകരില്‍നിന്നും സഹായധനം പിരിച്ചു. അപകടത്തത്തെുടര്‍ന്ന് സര്‍ക്കാര്‍ ധനസഹായത്തിന് ശ്രമിച്ചെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ നടപടിയുണ്ടായില്ല. ഇതേതുടര്‍ന്ന് വെള്ളനാട് ബ്ളോക് പഞ്ചായത്തിലെ തൊഴിലാളികള്‍ കുടുംബത്തെ സഹായിക്കാന്‍ മുന്നോട്ടുവന്നു. ഏഴര ലക്ഷത്തോളം രൂപ പഞ്ചായത്തുകളില്‍നിന്ന് പിരിച്ചെടുത്തു. തൊഴിലാളികള്‍ ശമ്പളം കിട്ടിയശേഷം തുക നല്‍കാമെന്ന് പറഞ്ഞെങ്കിലും നിര്‍ബന്ധിച്ചാണ് പണപ്പിരിവ് നടത്തിയത്. എന്നിട്ടും ബ്ളോക് പഞ്ചായത്ത് തുക വിതരണം ചെയ്യുന്നില്ല. വിധവയായ അജിതയുടെ അപകട മരണത്തത്തെുടര്‍ന്ന് രണ്ട് പെണ്‍കുട്ടികളും മകനും ഉള്‍പ്പെടുന്ന കുടുംബം അനാഥമായതോടെ നാട്ടുകാര്‍ ഇടപെട്ടാണ് മൂത്ത മകളുടെ വിവാഹത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബ്ളോക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത തുകയുടെ ഒരംശംകൂടി ചെലവാക്കിയാലേ വിവാഹച്ചെലവിന് പണം തികയൂ. വിവാഹനിശ്ചയം കഴിഞ്ഞെങ്കിലും ഈ തുകയെപ്പറ്റി ധാരണയാകാത്തതിനാല്‍ വിവാഹവും നീളുകയാണ്. വെള്ളനാട് ബ്ളോക് പഞ്ചായത്ത് ഭരണസമിതി നേരിട്ട് പഞ്ചായത്തുകളില്‍ നിന്നും ധനശേഖരണം നടത്തിയതിനാല്‍ വെള്ളനാട് ബ്ളോക് പഞ്ചായത്ത് ആസ്ഥാനത്തുവെച്ചുതന്നെ മന്ത്രിയെക്കൊണ്ട് തുക വിതരണം ചെയ്യാനാണ് ബ്ളോക് പഞ്ചായത്ത് ശ്രമം. എന്നാല്‍, കുറ്റിച്ചല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയായതിനാല്‍ തുക വിതരണം കുറ്റിച്ചല്‍ പഞ്ചായത്തില്‍ വെച്ചുതന്നെ വിതരണം ചെയ്യണമെന്ന നിലപാടിലാണ് കുറ്റിച്ചല്‍ പഞ്ചായത്ത് ഭരണസമിതി. കുറ്റിച്ചല്‍ പഞ്ചായത്തില്‍നിന്നുമാത്രം മൂന്നുലക്ഷത്തോളം രൂപയാണ് സഹായധനം പിരിച്ചെടുത്തത്. ഗ്രാമ-ബ്ളോക് പഞ്ചായത്തുകളുടെ തര്‍ക്കം കാരണം ഒരു കുടുംബത്തിന് വേണ്ട സമയത്ത് ലഭിക്കേണ്ട സഹായധനം കിട്ടാന്‍ കാലതാമസം നേരിടുകയാണ്. അടിയന്തരമായി കുടുംബ സഹായ ഫണ്ട് വിതരണം നടത്താന്‍ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.