നെടുമങ്ങാട്: ഏതുസമയവും വീടിനുമുകളിലേക്ക് മറിഞ്ഞുവീഴാവുന്ന മരങ്ങളെ ഭയന്ന് ജീവിക്കുകയാണ് ഒരു വിമുക്തഭടനും കുടുംബവും. വീടിനും ജീവനും ഭീഷണിയായി വളര്‍ന്നുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റാനായി ഇവര്‍ മുട്ടാത്ത വാതിലുകളില്ല. നെടുമങ്ങാട് വെള്ളനാട് റോഡില്‍ നെട്ടിറച്ചിറ സാലഭഞ്ജികയില്‍ വേണുഗോപാലന്‍നായരും കുടുംബവുമാണ് ജീവനും സ്വത്തിനും സംരക്ഷണംതേടി അധികാരകേന്ദ്രങ്ങള്‍ കയറിയിറങ്ങുന്നത്. വിമുക്തഭടനായ വേണുഗോപാലന്‍നായര്‍ വീടുവെച്ചതിനുശേഷമാണ് തൊട്ടടുത്ത വസ്തുവിലെ ഏഴോളം മരങ്ങള്‍ വലുതായത്. മരങ്ങള്‍ വളരുന്തോറും അവയുടെ ശിഖരങ്ങള്‍ ഇവരുടെ വീടിന് മുകളിലേക്ക് ചരിഞ്ഞുതുടങ്ങി. വസ്തു ഉടമയായ പൊലീസ് ഉദ്യോഗസ്ഥനോട് മരങ്ങളുടെ അപകടാവസ്ഥയെക്കുറിച്ച് നിരവധിതവണ ബോധ്യപ്പെടുത്തിയെങ്കിലും അദ്ദേഹം മരങ്ങളുടെ ചില്ലകള്‍പോലും മുറിച്ചുമാറ്റാന്‍ തയാറായില്ല. മരങ്ങളുടെ അപകടാവസ്ഥ ബോധ്യപ്പെടുത്തി അരുവിക്കര പഞ്ചായത്തിനും പൊലീസിനും പരാതി നല്‍കിയെങ്കിലും നടപടികളൊന്നുമായില്ല. തുടര്‍ന്ന് ഓംബുഡ്സ്മാന് പരാതിനല്‍കി. ഇരുകൂട്ടരേയും വിളിച്ച് വിഷയം പരിഹരിക്കണമെന്ന് പഞ്ചായത്തിന് നിര്‍ദേശം നല്‍കിയെങ്കിലും അരുവിക്കര പഞ്ചായത്തും പ്രശ്നത്തില്‍ ഇടപെട്ടില്ല. വേണുഗോപാലന്‍നായരുടെ മതിലിനോട് ചേര്‍ന്ന് വളര്‍ന്നുനില്‍ക്കുന്ന മഹാഗണി മരങ്ങളില്‍നിന്ന് പുഴുവും മെഴുകുപോലുള്ള ദ്രാവകവും കിണറ്റിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് കുടിവെള്ളവും മുട്ടിച്ചു. ഏഴ് വലിയമരങ്ങള്‍ കെട്ടിടത്തിന്‍െറ മുകളിലേക്ക് വളഞ്ഞുനില്‍ക്കുന്ന അവസ്ഥയുണ്ടായിട്ടും മരങ്ങള്‍ അപകടകരമല്ളെന്ന റിപ്പോര്‍ട്ടാണ് പഞ്ചായത്ത് സെക്രട്ടറി ഓംബുഡ്സ്മാന് നല്‍കിയത്. സ്ഥലം സന്ദര്‍ശിക്കാതെ തയാറാക്കിയ റിപ്പോര്‍ട്ട് വസ്തുഉടമയെ പ്രീണിപ്പിക്കാനെന്നാണ് ആക്ഷേപം. മരങ്ങളുടെ ഉണങ്ങിയ കമ്പുകള്‍ ഒടിഞ്ഞുവീണ് വേണുഗോപാലന്‍നായരുടെ വീടിന് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇദ്ദേഹം പരാതികളുമായി ആര്‍.ഡി.ഒ, കലക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, പൊലീസ് എന്നീ ഓഫിസുകളില്‍ കയറിയിറങ്ങുകയാണ്. എന്നിട്ടും സ്ഥലം സന്ദര്‍ശിച്ച് അപകടാവസ്ഥ ബോധ്യപ്പെടാന്‍പോലും ആരും തയാറായില്ളെന്ന് അദ്ദേഹം പറയുന്നു. മരങ്ങളുടെ ഉടമസ്ഥന്‍ പൊലീസ് ഉദ്യോഗസ്ഥനായതുകൊണ്ട് പഞ്ചായത്തിന്‍െറയോ മറ്റധികാരികളുടെയോ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടപ്പാക്കാനാകുന്നില്ളെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ തന്‍െറ വസ്തുവിലെ മരങ്ങള്‍ അടുത്ത വീട്ടിലേക്ക് ചരിഞ്ഞിട്ടില്ളെന്നാണ് വസ്തു ഉടമയായ സുകുമാരന്‍നായര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.