ജനവാസമേഖലയില്‍ പുലി സാന്നിധ്യം; തൊഴിലാളികളും നാട്ടുകാരും ഭീതിയില്‍

കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ടൗണിന് സമീപത്തെ തോട്ടം മേഖലയില്‍ കഴിഞ്ഞ കുറേ ദിവസമായി പുലിയുടെ സാന്നിധ്യം. തൊഴിലാളികളും നാട്ടുകാരും ഭീതിയിലാണ്. കുളത്തൂപ്പുഴ ഭാരതീപുരം, ഏരൂര്‍ എണ്ണപ്പന തോട്ടങ്ങളിലും ആര്‍.പി.എല്‍ എസ്റ്റേറ്റിനു സമീപത്തെ വനത്തിലുമായി പലയിടത്തും പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെയാണ് നാട്ടുകാര്‍ ഭീതിയിലായത്. സംഭവം സംബന്ധിച്ച് വനപാലകര്‍ പ്രദേശത്ത് എത്തി പുലിയുടെ കാല്‍പാടുകള്‍ കണ്ടത്തെി സ്ഥിരീകരിക്കുകയും ചെയ്തതോടെ രാത്രികാലങ്ങളില്‍ പ്രദേശവാസികള്‍ പുറത്തിറങ്ങാതെയായി. ഇതിനിടെ, കഴിഞ്ഞദിവസം ചെറുകര കല്ലുപച്ചയില്‍ ആര്‍.പി.എല്‍ എസ്റ്റേറ്റിനോട് ചേര്‍ന്ന കുട്ടിവനത്തില്‍ കുമിള്‍ ശേഖരിക്കാന്‍പോയ പ്രദേശവാസിയായ ജോയി പുലിയുടെ മുന്നില്‍പെട്ടു. ഒച്ചവെച്ച് പിന്തിരിഞ്ഞ് ഓടിയതോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. സംഭവം നാട്ടില്‍ പരന്നതോടെ ഇരുചക്രവാഹന യാത്രികരടക്കം രാത്രികാലങ്ങളില്‍ ഭയപ്പാടോടെയാണ് പ്രദേശത്തുകൂടി യാത്രചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.