കിഴക്കേകല്ലട: സി.വി.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ നവതി ആഘോഷ ചടങ്ങ് പ്രതിഷേധത്തിന്‍െറ വേദിയായി. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് സ്വകാര്യ സ്കൂളിന് ആഡംബര പ്രവേശകവാടത്തിന് അഞ്ചുലക്ഷം രൂപ അനുവദിച്ചതിലും ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട റിട്ട.കായികാധ്യാപകന് ചടങ്ങില്‍ ഉപഹാരം സമര്‍പ്പിക്കുന്നതിലുമായിരുന്നു പ്രതിഷേധം. ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ട മന്ത്രി കെ. രാജുവും കവാടത്തിന് തറക്കല്ലിടേണ്ടിയിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എയും എത്തിയില്ല. അവാര്‍ഡുകള്‍ വിതരണം ചെയ്യേണ്ട സി.പി.എമ്മിലെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെത്സണ്‍, ചിറ്റുമല ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി. സന്തോഷ്, പഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവര്‍ പങ്കെടുക്കില്ളെന്ന് നേരത്തേ അറിയിച്ചിരുന്നു. പഞ്ചായത്ത് അതിര്‍ത്തിയിലെ സര്‍ക്കാര്‍ എല്‍.പി.സ്കൂളിന് ചുറ്റുമതിലോ കുടിവെള്ളമോ ഇല്ലാതെ പിന്നാക്കാവസ്ഥയിലായിരിക്കെ എം.എല്‍.എ സ്വകാര്യസ്കൂളിന് പണം അനുവദിച്ചത് നീതികേടാണെന്ന് കെ.എസ്.യു ആരോപിച്ചു. പ്രവര്‍ത്തകര്‍ എം.എല്‍.എയുടെ കോലവുമായി സ്കൂളിന് മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. നിയോജകമണ്ഡലം വൈസ് പ്രസിഡന്‍റ് ലോജോ ലോറന്‍സ് ഉദ്ഘാടനം ചെയ്തു. പ്രസിന്‍ കല്ലട അധ്യക്ഷത വഹിച്ചു. പ്രകാശ് വര്‍ഗീസ്, ജെയ്സണ്‍, ആരോമല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രദേശത്ത് കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യാപകമായി പോസ്റ്റര്‍ പ്രചാരണവും നടത്തിയിരുന്നു. സ്വകാര്യസ്കൂളിന് എം.എല്‍.എഫണ്ട് അനുവദിച്ച നടപടിയില്‍ എസ്.എഫ്.ഐ ഏരിയ കമ്മിറ്റിയും പ്രതിഷേധിച്ചു. യു.ഡി.എഫ് ഭരണകാലത്തായിരുന്നു പണം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.