കൊല്ലം: കടുത്ത പ്രതിസന്ധിയിലായ കശുവണ്ടി വ്യവസായത്തിന് സംസ്ഥാന ബജറ്റ് പ്രതീക്ഷ നല്‍കുന്നതായി. തോട്ടണ്ടി ആവശ്യാനുസരണം ലഭ്യമാക്കി അടഞ്ഞുകിടക്കുന്ന ഫാക്ടറികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ ബജറ്റ് വിഹിതം സഹായകമാകുമെന്നാണ് വിലയിരുത്തല്‍. തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി, ഇ.എസ്.ഐ കുടിശ്ശികകള്‍ നല്‍കാനുമാവും. കശുവണ്ടി വികസന കോര്‍പറേഷന് മുപ്പതും കാപെക്സിനു പത്തും ഫാക്ടറികളാണുള്ളത്. കാപെക്സ് ഫാക്ടറികള്‍ മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. തോട്ടണ്ടി ലഭ്യമല്ലാത്തതിനാല്‍ കോര്‍പറേഷന്‍ ഫാക്ടറികള്‍ അടഞ്ഞുകിടക്കുകയാണ്. ഇതുമൂലം കോര്‍പറേഷന്‍ ഫാക്റികളിലെ 10000ത്തിലധികംവരുന്ന തൊഴിലാളികള്‍ ദുരിതമനുഭവിക്കുന്നു. തോട്ടണ്ടി വാങ്ങാന്‍ കോര്‍പറേഷന്‍ ഒന്നിലധികം തവണ ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും യോഗ്യരായ കമ്പനികള്‍ മുന്നോട്ടുവന്നില്ല. തുടര്‍ന്ന് വീണ്ടും ഇ-ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.