ജനനസര്‍ട്ടിഫിക്കറ്റിനായി ആദിവാസികള്‍ നേട്ടോട്ടത്തില്‍

പത്തനാപുരം: ജനനസര്‍ട്ടിഫിക്കറ്റിനായി ആദിവാസികള്‍ നെട്ടോട്ടം ഓടുന്നു. മുള്ളുമല, അച്ചന്‍കോവില്‍ ആദിവാസി ഊരുകളിലെ കുട്ടികള്‍ ഉള്‍വനത്തിലും ഊരുകളിലും ജനിക്കേണ്ടിവന്നാല്‍ ജനനസര്‍ട്ടിഫിക്കറ്റിനായി എറെ അലയേണ്ടി വരുന്ന സ്ഥിതിയാണ്. ആശുപത്രിയില്‍ പ്രസവിച്ച കുട്ടികള്‍ക്ക് ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോഴാണ് ഊരുകളില്‍ ജനിക്കുന്ന കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ് ഊരാക്കുടുക്കില്‍ അകപ്പെടുന്നത്. ഇവരുടെ സര്‍ട്ടിഫിക്കറ്റിനായി പഞ്ചായത്ത് മുതല്‍ ആര്‍.ഡി.ഒ ഓഫിസുവരെ പലതവണ കയറിയിറങ്ങേണ്ട ഗതികേടിലാണ് ആദിവാസികള്‍. അങ്കണവാടി മുഖേനയോ ഹെല്‍ത്ത് സെന്‍റര്‍ മുഖേനയോ ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നുമില്ല. നിലവില്‍ ഇത്തരക്കാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ പഞ്ചായത്തില്‍ അഞ്ചുരൂപ സ്റ്റാമ്പ് പതിപ്പിച്ച മാപ്പപേക്ഷയും രണ്ട് ഡോക്ടര്‍മാരുടെ സത്യവാങ്മൂലവും ഹാജരാക്കണം. ശേഷം ലഭിക്കുന്ന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റും ചേര്‍ത്ത് കൊല്ലം ആര്‍.ഡി.ഒക്ക് സമര്‍പ്പിക്കണം. തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് അന്വേഷണത്തിനായി വില്ളേജ് ഓഫിസര്‍ക്ക് കൈമാറും. വില്ളേജ് ഓഫിസര്‍ ജനിച്ച കുട്ടിയുടെ കോളനിയിലും അങ്കണവാടിയിലുമത്തെി അന്വേഷണം നടത്തി രണ്ട് സ്ഥലവാസികളായ സാക്ഷികളുടെ സത്യവാങ്മൂലം ഒപ്പിട്ട് രണ്ട് തിരിച്ചറിയല്‍ രേഖകളുടെ കോപ്പിയും വാങ്ങി കൊല്ലം ആര്‍.ഡി.ഒ.ക്ക് വീണ്ടും അയച്ചുകൊടുക്കണം. ശേഷം ആര്‍.ഡി.ഒ സര്‍ട്ടിഫിക്കറ്റ് തയാറാക്കി പഞ്ചായത്ത് ഓഫിസിലേക്ക് അയച്ചുകൊടുക്കും. പിന്നീട് കുട്ടിയുടെ വയസ്സിന്‍െറ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ പിഴ അടച്ച് സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കണം. ചിലപ്പോള്‍ മാസങ്ങള്‍ തന്നെ വേണ്ടിവരും. അന്വേഷണത്തില്‍ പിഴവുവന്നാല്‍ മാസങ്ങള്‍ വര്‍ഷങ്ങളാവും. ആദിവാസിക്ഷേമം ലക്ഷ്യംവെക്കുന്നവര്‍ പാവങ്ങളുടെ ഈ ദുരിതം കണ്ടില്ളെന്ന് നടിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.