പുനലൂര്‍ പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ മദ്യശാല സ്ഥാപിക്കില്ല; ഉപരോധം പിന്‍വലിച്ചു

പുനലൂര്‍: പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വില്‍പനശാല പുന$സ്ഥാപിക്കുന്നതിനെതിരെ സി.പി.ഐയുടെ നേതൃത്വത്തില്‍ നടത്തിയ ഉപരോധം പിന്‍വലിച്ചു. ബിവറേജസിന്‍െറ ഏരിയാ മാനേജറുമായി സി.പി.ഐ പുനലൂര്‍ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് തിങ്കളാഴ്ച വൈകീട്ട് നടത്തിയ ചര്‍ച്ചയില്‍ മദ്യശാല പുന$സ്ഥാപിക്കില്ളെന്ന് ഉറപ്പുലഭിച്ചതിനത്തെുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. പോസ്റ്റ് ഓഫിസ് ജങ്ഷനില്‍നിന്ന് കലയനാട്ടേക്ക് മാറ്റിയ മദ്യശാലയാണ് അവിടുത്തെ എതിര്‍പ്പിനത്തെുടര്‍ന്ന് വീണ്ടും പഴയസ്ഥലത്ത് പുന$സ്ഥാപിക്കാന്‍ നീക്കംനടന്നത്. ഇതിനെതിരെ സി.പി.ഐയുടെ നേതൃത്വത്തില്‍ റസിഡന്‍റ്സ് അസോസിയേഷന്‍, സാംസ്കാരികസമിതി എന്നിവര്‍ ശനിയാഴ്ചയാണ് ഉപരോധം ആരംഭിച്ചിത്. സമരത്തിന് ശക്തമായ ജനപിന്തുണ ലഭിച്ചതോടെ കോര്‍പറേഷന്‍ അധികൃതര്‍ പിന്മാറുകയായിരുന്നു. ടൗണില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്ടാകാത്ത സ്ഥലത്ത് മദ്യശാല സ്ഥാപിക്കാനുള്ള ശ്രമംതുടങ്ങി. ഉപരോധത്തിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞദിവസം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.എസ്. സുപാല്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, ജോബോയ്പെരേര, കെ. രാധാകൃഷ്ണന്‍, വി.പി. ഉണ്ണികൃഷ്ണന്‍, അഡ്വ. എഫ്. കാസ്റ്റലസ് ജൂനിയര്‍, ജെ. ഡേവിഡ്, എം.ജി. ഖാന്‍, എ.കെ. നസീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഉപരോധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എ.ഐ.വൈ.എഫ് പ്രകടനം നടത്തിയിരുന്നു. വി.എസ്. പ്രവീണ്‍കുമാര്‍, ശ്യാംരാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.