ആറ്റിങ്ങല്‍: കനത്തമഴയിലും മണ്ണിടിച്ചിലിലും അപകടാവസ്ഥയിലായ അഞ്ചുതെങ്ങ് നെടുങ്ങണ്ട ഒന്നാംപാലം-പൊന്നുംതുരുത്ത് റോഡിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമായ രീതിയില്‍. കനാലിനോട് ചേര്‍ന്ന ഭാഗത്തെ മണ്ണിടിഞ്ഞ് സംരക്ഷണഭിത്തി തകര്‍ന്ന റോഡില്‍ ശക്തമായ സംരക്ഷണഭിത്തിക്ക് പകരം രണ്ട് ഭാഗങ്ങളായി പാറ അടുക്കിവെച്ച് അതിന് മുകളില്‍ മണ്ണിട്ടാണ് പുനര്‍നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ നാമമാത്രമായ രീതിയില്‍ പാറകള്‍ അടുക്കിയത് കൂടുതല്‍ അപകടാവസ്ഥക്ക് വഴിവെക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂള്‍ കുട്ടികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങളടക്കമുള്ളവയും പൊന്നുംതുരുത്ത് കാണാനത്തെുന്ന ടൂറിസ്റ്റുകളും കാല്‍നട യാത്രക്കാരും ദിനംപ്രതി കടന്നുപോകുന്ന പ്രധാന പാതയാണിത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ. ഷൈലജാബീഗത്തിന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം സ്ഥലം സന്ദര്‍ശിക്കുകയും അപകടാവസ്ഥയും വിഷയത്തിന്‍െറ അടിയന്തര പ്രാധാന്യവും നേരിട്ട് മനസ്സിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ ഇന്‍ലാന്‍ഡ് നാവിഗേഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സ്ഥലം സന്ദര്‍ശിച്ച് സംരക്ഷണഭിത്തി നിര്‍മാണത്തിന് എസ്റ്റിമേറ്റ് തയാറാക്കുകയായിരുന്നു. ഈ നിര്‍മാണ പ്രവര്‍ത്തനമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. എന്നാല്‍, ഏത് നിമിഷവും പാറക്കെട്ടോടെ റോഡ് കൂടുതല്‍ തകര്‍ന്നേക്കും. അടുത്ത ശക്തമായ മഴയില്‍ മണ്ണിനോടൊപ്പാം ഇപ്പോള്‍ നിരത്തിയ കല്ലുകള്‍ കൂടി കനാലിലേക്ക് ഒഴുകിപ്പോകുന്ന തരത്തിലാണ് നിര്‍മാണം. കനാലിന്‍െറ നവീകരണത്തിന്‍െറ ഭാഗമായി ഇവിടെനിന്ന് വന്‍തോതില്‍ ട്രെഡ്ജിങ് നടത്തിയിരുന്നു. കോടികളുടെ മണലാണ് കടത്തിക്കൊണ്ടുപോയത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയായിരുന്നു ഖനനം. കനാലിന്‍െറ ആഴം കൂട്ടിയതോടെ സംരക്ഷണഭിത്തികളില്‍ ബലക്കുറവുണ്ടാകുകയും പലഭാഗങ്ങളിലും സംരക്ഷണഭിത്തികള്‍ കനാലിലേക്ക് ഇടിയുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.