പുനലൂര്‍: പോസ്റ്റ് ഓഫിസ് ജങ്ഷനില്‍നിന്ന് കലയനാട്ടേക്ക് മാറ്റിയ സര്‍ക്കാര്‍ മദ്യശാല പഴയ സ്ഥലത്തേക്കുതന്നെ മാറ്റാനുള്ള നീക്കം സി.പി.ഐക്കാരുടെ നേതൃത്വത്തില്‍ തടഞ്ഞു. കലയനാട്ടും പോസ്റ്റ് ഓഫിസ് ജങ്ഷനിലും ജനരോഷം ഉയര്‍ന്നതോടെ കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ പുനലൂരിലെ ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വില്‍പനശാലയുടെ പ്രവര്‍ത്തനം മുടങ്ങി. പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന മദ്യശാല നാട്ടുകാരുടെ എതിര്‍പ്പും താലൂക്ക് വികസനസമിതിയുടെ തീരുമാനവും കണക്കിലെടുത്ത് എക്സൈസ് കമീഷണര്‍ ഋഷിരാജ് സിങ് ഇടപെട്ടതോടെയാണ് അധികൃതര്‍ കലയനാട്ടേക്ക് മാറ്റിയത്. എന്നാല്‍, ഇതു ജനവാസ മേഖലയായതിനാല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തടഞ്ഞതിനാല്‍ മദ്യശാല തുറക്കാനായില്ല. ഇവിടെ മദ്യശാല തുറക്കാന്‍ അനുമതി നഗരസഭ നിഷേധിച്ചതോടെ കലയനാട്ടുനിന്ന് മാറ്റി താല്‍ക്കാലികമായി പോസ്റ്റ് ഓഫിസ് ജങ്ഷനിലെ പഴയ കെട്ടിടത്തില്‍ തുടങ്ങാന്‍ ബിവറേജസ് അധികൃതര്‍ തീരുമാനിച്ചു. നഗരസഭാ ചെയര്‍മാനടക്കമുള്ളവരുമായി ഇതു സംബന്ധിച്ച് ധാരണയുണ്ടാക്കിയിരുന്നു. എന്നാല്‍, മദ്യശാല തിരികെ കൊണ്ടുവരുന്നതിനെ എന്തു വിലകൊടുത്തും എതിര്‍ക്കുമെന്ന് സി.പി.ഐക്കാര്‍ മുന്നറിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെതന്നെ സി.പി.ഐക്കാരും റെസിഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള നാട്ടുകാരും മദ്യശാലക്ക് മുന്നിലത്തെിയിരുന്നു. ഒമ്പതോടെ ജീവനക്കാര്‍ പൊലീസ് സാന്നിധ്യത്തില്‍ കട തുറക്കാന്‍ എത്തിയെങ്കിലും സമരക്കാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അകത്ത് കടക്കാനായില്ല. പുനലൂര്‍ സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. പ്രതിഷേധ സമരം സി.പി.ഐ നേതാവ് ജോബോയ് പെരേര ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍, നേതാക്കളായ ജെ. ജ്യോതികുമാര്‍, അഡ്വ. കാസ്റ്റ്ലസ് ജൂനിയര്‍, ജെ. ഡേവിഡ്, എ.കെ. നസീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.