ഇരവിപുരം: മുണ്ടക്കല്‍ കച്ചിക്കടവ് തീരത്തടിഞ്ഞ കപ്പല്‍ നീക്കംചെയ്യാനുള്ള നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് തീരദേശവാസികള്‍ ശനിയാഴ്ചയും പ്രതിഷേധവുമായി രംഗത്തത്തെി. തീരദേശറോഡിന്‍െറ നടുവില്‍ കയറിയിരുന്നായിരുന്നു ഉപരോധം.വെള്ളിയാഴ്ച വൈകീട്ട് കപ്പല്‍ മാറ്റുമെന്ന ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് കച്ചിക്കടവ് മുതല്‍ കാക്കതോപ്പ് വരെയുള്ള തീരദേശവാസികള്‍ സമരവുമായി രംഗത്തിറങ്ങിയത്. ഈസ്റ്റ് എസ്.ഐ കുമാര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് കൊല്ലം ആര്‍.ഡി.ഒ സ്ഥലത്തത്തെി കോര്‍പറേഷന്‍ കൗണ്‍സിലറുമായും നാട്ടുകാരുമായും ചര്‍ച്ച നടത്തുകയും കപ്പലിന്‍െറ ഉടമകളുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. കപ്പല്‍ മാറ്റുന്നതിന് ഒരാഴ്ച സമയം വേണമെന്നാണ് കപ്പലുടമ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ തീരവാസികള്‍ തയാറായില്ല. തുടര്‍ന്ന് ആര്‍.ഡി.ഒ കപ്പലിന്‍െറ കണ്‍സള്‍ട്ടന്‍റ് ഹിലാരിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കപ്പലില്‍ കയറുന്ന വെള്ളം പമ്പ് ചെയ്തുകളയാന്‍ കൂടുതല്‍ മോട്ടോറുകള്‍ വാടകക്കെടുത്ത് സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. കപ്പലിന്‍െറ ഒരുവശത്തെ സുഷിരം അടച്ചെങ്കിലും മറ്റൊരു സ്ഥലത്തുകൂടി ഉള്ളില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്. കപ്പലിനടുത്ത് അടിച്ചുകയറിക്കിടക്കുന്ന മണ്ണ് നീക്കി പ്രദേശത്തെ കടലാക്രമണം തടയുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.