കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നവര്‍ പിടിയില്‍

കൊട്ടാരക്കര: കുട്ടികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്ന യുവാക്കളെ കൊട്ടാരക്കര പൊലീസ് പിടികൂടി. ചടയമംഗലം മാടന്‍നട തുളുവന്‍ കോണത്ത് വീട്ടില്‍ മാര്‍ത്താണ്ഡന്‍ എന്ന മുഹമ്മദ് ഷെമീം (19), മടവൂര്‍ പുലിയൂര്‍ക്കോണം മെഹ്റുന്നീസാ മന്‍സിലില്‍ പിങ്കു എന്ന ഷമീര്‍ (25) എന്നിവരാണ് കഴിഞ്ഞദിവസം പൊലീസിന്‍െറ പിടിയിലായത്. ചടയമംഗലം സ്റ്റേഷനില്‍ നിരവധി അടിപിടിക്കേസുകളില്‍ പ്രതിയാണ് ഷെമീം. ഇതിലെ ഒരു കേസില്‍ ജയില്‍വാസം അനുഭവിക്കുന്നതിനിടെയാണ് കഞ്ചാവ് കച്ചവടത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. ഇയാളില്‍നിന്ന് ഒമ്പത് പൊതി കഞ്ചാവാണ് കണ്ടെടുത്തത്. ഷെമീറിനെതിരെ പള്ളിക്കല്‍ പൊലീസ് സ്റ്റേഷനില്‍ നിരവധി കേസുകളുണ്ട്. ഗള്‍ഫില്‍നിന്ന് മടങ്ങിയത്തെിയ ഷെമീര്‍ മൈസൂരില്‍നിന്നാണ് കഞ്ചാവത്തെിച്ച് വില്‍ക്കുന്നത്. ഇങ്ങനെ വില്‍പന നടത്തിവരവെയാണ് പൊലീസിന്‍െറ പിടിയിലാകുന്നത്. ഡിവൈ.എസ്.പി എ. അശോകന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിലെ അംഗങ്ങളായ എസ്.ഐ ബിനോജ്, എ.എസ്.ഐ എ.സി. ഷാജഹാന്‍, ശിവശങ്കരപ്പിള്ള, എസ്.സി.പി.ഒമാരായ അജയകുമാര്‍, ആഷിര്‍ കോഹൂര്‍, രാധാകൃഷ്ണപിള്ള, സജിജോണ്‍, എസ്.ഐ അയൂബ്ഖാന്‍, എസ്.ഐ ചെറിയാന്‍ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.