അടിഞ്ഞുകിടക്കുന്ന കപ്പല്‍ മാറ്റിയില്ല: മുണ്ടക്കല്‍ കച്ചിക്കടവില്‍ കടല്‍ പ്രക്ഷുബ്ധം

ഇരവിപുരം: കപ്പല്‍ അടിഞ്ഞുകിടക്കുന്ന മുണ്ടക്കല്‍ കച്ചിക്കടവ് കടല്‍ പ്രക്ഷുബ്ധമാവുകയും വീടുകളും കരയും കടലെടുക്കാനും തുടങ്ങിയതോടെ പ്രതിഷേധവുമായി രംഗത്തത്തെിയ തീരദേശ വാസികള്‍ റോഡ് ഉപരോധിച്ചു. കപ്പല്‍ നീക്കം ചെയ്ത് തീരത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് നൂറുകണക്കിന് വീട്ടമ്മമാര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഗിരിജാ സുന്ദരന്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറി കൊച്ചുണ്ണി എന്നിവരുടെ നേതൃത്വത്തില്‍ കച്ചിക്കടവില്‍ തീരദേശ റോഡ് ഉപരോധിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രദേശവാസികള്‍ സംഘടിച്ച് റോഡ് ഉപരോധിച്ചത്. പ്രദേശത്തെ നിരവധി വീടുകള്‍ കടലെടുത്തിട്ടും കരയിടിച്ചിലും തെങ്ങുകള്‍ കൂട്ടത്തോടെ കടപുഴകി വീഴുന്നതും വ്യാപകമായിട്ടും പ്രശ്നത്തില്‍ അധികൃതര്‍ തുടരുന്ന മൗനം വെടിയണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഒരാഴ്ച മുമ്പ് കരക്കടിഞ്ഞ കപ്പല്‍ ഇവിടെനിന്ന് മാറ്റാത്തതിനെ തുടര്‍ന്ന് കപ്പലിന് കിഴക്കുവശത്തെ തീരം കടലെടുത്തുകൊണ്ടിരിക്കുകയാണ്. നിരവധി വീടുകളുടെ കക്കൂസുകളും മറ്റും കടലെടുത്തതിനാല്‍ പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാതായതോടെയാണ് സമരവുമായി ഇവര്‍ റോഡിലിറങ്ങിയത്. നഗരസഭാ കൗണ്‍സിലില്‍ വിഷയം അവതരിപ്പിച്ചിട്ടും അടിയന്തര നടപടി ഉണ്ടാകാത്തതിനാലാണ് കൗണ്‍സിലറും സമരരംഗത്തിറങ്ങിയത്. ഉപരോധ വിവരമറിഞ്ഞ് സ്ഥലത്തത്തെിയ ഇരവിപുരം പൊലീസും മുണ്ടക്കല്‍ വില്ളേജ് ഓഫിസറും കോര്‍പറേഷന്‍ കൗണ്‍സിലറും എം. നൗഷാദ് എം.എല്‍.എയുമായും ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ടു. പ്രശ്നത്തിന് വെള്ളിയാഴ്ചതന്നെ അടിയന്തര പരിഹാരം കാണാമെന്ന് ഉറപ്പുലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രദേശവാസികള്‍ ഉപരോധസമരം അവസാനിപ്പിച്ചു. കപ്പലിന്‍െറ വടക്കുഭാഗത്തെ തീരത്ത് മണ്ണ് അടിഞ്ഞുകയറി ബീച്ച് രൂപപ്പെട്ടതോടെയാണ് കപ്പലിന് കിഴക്ക് ഭാഗത്ത് കടല്‍കയറ്റം രൂക്ഷമായത്. കച്ചിക്കടവ് മുതല്‍ കാക്കതോപ്പുവരെയുള്ള ഭാഗത്തെ കരയാണ് കടലെടുക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.