ചവറ: ഭൂമിയുടെ സംരക്ഷകരായ ജൈവസമ്പത്തുകളുടെ അറിവുകള്‍ പകര്‍ന്ന് ജൈവ വൈവിധ്യ രഥം പര്യടനത്തിനത്തെി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും സംയുക്തമായാണ് തിരുവനന്തപുരത്തുനിന്ന് ജനുവരി 13ന് രഥത്തിന്‍െറ പ്രയാണം തുടങ്ങിയത്. പൂര്‍ണമായും ശീതീകരിച്ച ബസില്‍ ജൈവസമ്പത്തുകള്‍, ആവാസവ്യവസ്ഥ, കാര്‍ഷിക മൃഗസംരക്ഷണം, വനസംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവുകളാണ് പ്രത്യേകം തയാറാക്കിയ ഗ്ളാസ് പേടകത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ജൈവ വൈവിധ്യങ്ങളെക്കുറിച്ചുള്ള അവബോധം സന്ദര്‍ശിക്കുന്നവര്‍ക്ക് ബോധവത്കരണത്തിലൂടെ ഡെമോണ്‍സ്ട്രേറ്റര്‍മാര്‍ പകര്‍ന്ന് നല്‍കി. ചവറ കൊറ്റന്‍കുളങ്ങര വി.എച്ച്.എസ്.എസ്, കാമന്‍കുളങ്ങര എല്‍.പി.എസ്, ചവറ ബി.ജെ.എം ഗവ. കോളജ്, വലിയത്ത് സെന്‍ട്രല്‍ സ്കൂള്‍ എന്നിവിടങ്ങളിലത്തെിയ പ്രദര്‍ശനം നിരവധിപേരാണ് സന്ദര്‍ശിച്ചത്. ഓരോ വിദ്യാലയങ്ങളിലും ജൈവ ക്ളബുകള്‍ രൂപവത്കരിക്കാനുള്ള പ്രോത്സാഹനം പകര്‍ന്ന് 2017 ജനുവരി വരെയാണ് എല്ലാജില്ലകളിലെയും വിദ്യാലയങ്ങളിലും രഥം പര്യടനത്തിനത്തെുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.