പുനലൂര്‍: പോസ്റ്റ് ഓഫിസ് ജങ്ഷനില്‍ നിന്ന് കലയനാട്ട് ജനവാസ മേഖലയിലേക്ക് മാറ്റിയ ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വില്‍പന ശാലക്കെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തം. മദ്യശാല തുറക്കാനുള്ള അധികൃതരുടെ ശ്രമം രണ്ടാംദിവസമായ വ്യാഴാഴ്ചയും നാട്ടുകാര്‍ തടഞ്ഞു. ബുധനാഴ്ച മദ്യശാല തുറക്കാനുള്ള ശ്രമം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. വ്യാഴാഴ്ച രാവിലെയും ബിവറേജസ് അധികൃതര്‍ പൊലീസിന്‍െറ സഹായത്തോടെ മദ്യശാല തുറന്നുപ്രവര്‍ത്തിക്കാനത്തെിയെങ്കിലും സ്ത്രീകളും കുട്ടികളുമടക്കമുള്ള നാട്ടുകാര്‍ എതിര്‍ത്തതോടെ അധികൃതര്‍ പിന്മാറി. നിരവധി വീടുകളുടെ സമീപത്താണ് മദ്യശാല മാറ്റിയിരിക്കുന്നത്. തൊഴിലാളികളും സാധാരണക്കാരും തിങ്ങിത്താമസിക്കുന്ന മേഖലയില്‍ മദ്യശാല വരുന്നത് കൂടുതല്‍ ആളുകളെ മദ്യത്തിന് അടിമയാക്കുമെന്ന ആശങ്ക ജനങ്ങളിലുണ്ട്. സമീപത്തെ വീട്ടുകാരടക്കം അറിയാതെ രഹസ്യമായാണ് കെട്ടിട ഉടമയും ബിവറേജസ് അധികൃതരും മദ്യശാല ഇവിടേക്ക് മാറ്റാന്‍ നടപടി സ്വീകരിച്ചത്. നഗരസഭക്കും ഇത് സംബന്ധിച്ച് ഒന്നും അറിയില്ലന്നാണ് ചെയര്‍മാന്‍ അടക്കമുള്ളവര്‍ പറയുന്നത്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഭാഗത്ത് മദ്യശാല സ്ഥാപിക്കാന്‍ വേണ്ട നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ എക്സൈസ് അധികൃതര്‍ക്കടക്കം വിഴ്ച ഉണ്ടായെന്ന് ആരോപണമുണ്ട്. ജനങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ബലപ്രയോഗത്തില്‍ മദ്യശാല തുറന്നാല്‍ ശക്തമായി നേരിടുമെന്ന നിലപാടിലാണ് നാട്ടുകാര്‍. അതേസമയം, ഇവിടത്തെ മദ്യശാലക്കെതിരെ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുമെന്ന് കലയനാട് കൗണ്‍സിലര്‍ അഡ്വ.കെ.എ. ലത്തീഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.