കൊല്ലം: നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ നിര്‍മിക്കുന്ന ഫ്ളാറ്റുകള്‍ സംബന്ധിച്ച് സമീപവാസികള്‍ക്കുള്ള ആശങ്ക അകറ്റുമെന്ന് മേയര്‍ വി.രാജേന്ദ്രബാബു. നിര്‍മാണസ്ഥലങ്ങള്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുമെന്നും മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഫ്ളാറ്റുകള്‍ക്ക് സമീപത്തെ വീടുകളിലെ കിണറുകളില്‍ വെള്ളം വറ്റുന്നെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഫ്ളാറ്റുകളിലെ ആവശ്യത്തിന് വലിയ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതുമൂലമാണിത്. പരിസരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന നടപടി അംഗീകരിക്കാനാവില്ല. കുഴല്‍ക്കിണര്‍ നിര്‍മാണം മൂലം കുടിവെള്ളം കിട്ടാത്തവര്‍ക്ക് ഫ്ളാറ്റ് നടത്തിപ്പുകാര്‍ വെള്ളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. മാലിന്യജലനിര്‍മാര്‍ജനത്തിനും മറ്റും ഫ്ളാറ്റുകള്‍ ക്രമീകരണമൊരുക്കുന്നെന്ന് ഉറപ്പാക്കും. മലിനജലം പൊതുഓടകളിലേക്കടക്കം ഒഴുക്കുന്നത് അനുവദിക്കില്ളെന്നും മേയര്‍ പറഞ്ഞു. നഗരപരിധിയിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി നീളുന്നത് സംബന്ധിച്ച പ്രശ്നം പൊതുമരാമത്ത് മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മന്ത്രിക്ക് കത്തയക്കും. വഴിവിളക്കുകള്‍ പൂര്‍ണമായും എല്‍.ഇ.ഡിയാക്കാനും ട്യൂബ്ലൈറ്റുകള്‍ ഒഴിവാക്കാനും നടപടി വേഗത്തിലാക്കും. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ കോര്‍പറേഷന്‍ നിലവില്‍ പ്രതിമാസം 30 ലക്ഷം രൂപയാണ് കെ.എസ്.ഇ.ബിക്ക് നല്‍കുന്നത്. മീറ്റിങ് ഇല്ലാത്തതിനാല്‍ കത്താത്ത വിളക്കുകള്‍ക്കും പണം നല്‍കേണ്ടിവരുന്നു. എല്‍.ഇ.ഡിയിലേക്ക് മാറിയാല്‍ വൈദ്യുതി ചാര്‍ജിനത്തില്‍ പ്രതിമാസം 15 ലക്ഷം ലാഭിക്കാനാവും. പ്രവര്‍ത്തനരഹിതമായ കുടിവെള്ളടാപ്പുകള്‍ക്ക് ജല അതോറിറ്റിക്കും പണം നല്‍കേണ്ടിവരുന്നു. ഈ സാഹചര്യത്തില്‍ ഉപയോഗശൂന്യമായ ടാപ്പുകളുടെ വിവരം ശേഖരിക്കും. 21 ലക്ഷമാണ് കുടിവെള്ളക്കരമായ കോര്‍പറേഷന്‍ പ്രതിമാസം നല്‍കുന്നത്. പൊതുടാപ്പുകള്‍ ഒഴിവാക്കി എല്ലാ വീട്ടിലും വെള്ളമത്തെിക്കാനുള്ള ശ്രമവും കോര്‍പറേഷന്‍ നടത്തും. കൊല്ലം തീരത്തിന് തലവേദനയായി മാറിയ ‘ഹന്‍സിത’ കപ്പല്‍ ഇവിടെനിന്ന് മാറ്റാന്‍ ഇടപെടണമെന്ന് വകുപ്പുമന്ത്രിയോട് ആവശ്യപ്പെടും. കപ്പല്‍ തിരയില്‍ ആടിയുലയുന്നതുമൂലം കടലോരത്തെ വീടുകള്‍ക്ക് കുലുക്കം അനുഭവപ്പെടുന്നെന്ന പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ എസ്.ജയന്‍, എസ്.ഗീതാകുമാരി, ടി.ആര്‍. സന്തോഷ്കുമാര്‍, കൗണ്‍സിലര്‍മാരായ എം.സലിം, ബി.അനില്‍കുമാര്‍, ബി.അജിത്കുമാര്‍, വി.സുരേഷ്കുമാര്‍, അഡ്വ.ജെ.സൈജു, എന്‍.മോഹനന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.