കൊട്ടിയം: കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വന്‍ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചതായി സൂചന. കൊല്ലം നഗരപരിധിയിലുള്ള രണ്ട് പ്രമുഖര്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഉടന്‍ പിടിയിലാകുമെന്നും സൂചനയുണ്ട്. പത്തരകിലോ കഞ്ചാവുമായി കഴിഞ്ഞയാഴ്ച കൊട്ടിയത്ത് പിടിയിലായ ഷെമീമയെയും ഭര്‍ത്താവ് നൗഷറിനെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് ലോബിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. തമിഴ്നാട്ടിലെ നാഗര്‍കോവില്‍, തിരുവനന്തപുരത്തെ നഗരൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവരുന്നതെന്നാണ് വിവരം ലഭിച്ചത്. പ്രതികളും മൊത്തവിതരണക്കാരും ചില്ലറകച്ചവടക്കാരും മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തിയിരുന്നതിനാല്‍ നിരവധി മൊബെല്‍ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്‍െറ സഹായത്തോടെ പൊലീസ് അന്വേഷണം നടത്തുകയാണ്. ഒരു കിലോ കഞ്ചാവ് കൊല്ലത്ത് എത്തിക്കുമ്പോള്‍ ഇവര്‍ക്ക് 2000 രൂപ ലഭിച്ചിരുന്നതായാണ് വിവരം. ഇവര്‍ പിടിയിലാകുമ്പോള്‍ കൈവശമുണ്ടായിരുന്ന അരലക്ഷത്തിലധികം രൂപ കഞ്ചാവ് കച്ചവടം നടത്തിയതില്‍ നിന്ന് ലഭിച്ചതാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം നഗരത്തില്‍ ഉള്‍പ്പെടുന്ന മരുത്തടി, അഞ്ചാലുംമൂട് എന്നിവിടങ്ങള്‍ കേന്ദ്രമാക്കിയാണ് പൊലീസ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ കഞ്ചാവ് മൊത്ത വിതരണം നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ പിടിയിലാകുമ്പോള്‍ ഉപയോഗിച്ചിരുന്ന മാരുതി കാറിന്‍െറ ഉടമ കരീലകുളങ്ങര സ്വദേശിയാണെന്ന് പൊലീസ് കണ്ടത്തെി. സി.ഐ ഓഫിസില്‍ ഹാജരാകുന്നതിനായി ഇയാള്‍ക്ക് പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. കാര്‍ സര്‍ക്കാറിലേക്ക് കണ്ടുകെട്ടുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം കണ്ടച്ചിറമുക്കിലുള്ള വാടകവീട് ഒഴിയാനിരിക്കെയാണ് ദമ്പതികള്‍ പൊലീസിന്‍െറ പിടിയിലായത്. ഇവരുടെ വീട്ടിലെ മറ്റാര്‍ക്കും കഞ്ചാവ് കച്ചവടവുമായി ബന്ധമില്ളെന്ന് പൊലീസ് പറഞ്ഞു. ഇടനിലക്കാരായതിനാല്‍ ഇവര്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന രണ്ടുപേരെ കേന്ദ്രീകരിച്ചാണ് കൊട്ടിയം സി.ഐ ജോഷിയുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നത്. എസ്.ഐ അശോക്കുമാര്‍, എ.എസ്.ഐ ഹരിലാല്‍, എ.എസ്.ഐ രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളുമായി പൊലീസ് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തിയശേഷം തിരികെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.