ചവറ: ജില്ലയില്‍ വില്‍പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ ചവറ പൊലീസ് പിടികൂടി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് മഞ്ഞോടിയില്‍ പുതിയവളപ്പില്‍ നിഥിനെയാണ് (30) ചവറ സി.ഐ ബിനുശ്രീധര്‍, എസ്.ഐ ജി. ഗോപകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച രാവിലെ തട്ടാശേരി ചന്തയില്‍നിന്ന് പ്ളാസ്റ്റിക് കവറില്‍ കഞ്ചാവ് വില്‍പനക്കിടെയാണ് ഇയാള്‍ പിടിയിലായത്. ചെറുകിട കഞ്ചാവ് കച്ചവടക്കാര്‍ക്ക് മാസങ്ങളായി സംസ്ഥാനത്തിന് പുറത്തുനിന്ന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന അന്തര്‍സംസ്ഥാന വിതരണക്കാരനാണ് നിഥിനെന്ന് പൊലീസ് പറയുന്നു. നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബര്‍, കൊല്ലം ബീച്ച്, പരവൂര്‍, ഇരവിപുരം ഭാഗങ്ങളില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കഞ്ചാവ് എത്തിക്കുന്നത് നിഥിനാണെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിലെ തേനി, കമ്പം ജില്ലകളിലെ വന്‍കിട കച്ചവടക്കാരില്‍നിന്ന് പത്തുമുതല്‍ 15 കിലോ വരെ വാങ്ങികെ.എസ്.ആര്‍.ടി.സി ബസുകളില്‍ എത്തിച്ചാണ് കച്ചവടം. രണ്ടുമുതല്‍ അഞ്ചുകിലോ വരെ പതിനയ്യായിരം രൂപ നിരക്കില്‍ വില്‍പന നടത്തിവരുകയായിരുന്നു നിഥിന്‍. രണ്ട് വര്‍ഷംമുമ്പ് കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന് പരിധിയില്‍ മോഷണക്കേസില്‍ അറസ്റ്റിലായ ഇയാള്‍ ജയില്‍വാസസമയത്ത് പരിചയപ്പെട്ട കഞ്ചാവ് കച്ചവടക്കാരുടെ സഹായത്തോടെയാണ് ഈ രംഗത്തേക്ക് എത്തിയത്. പൊലീസ് കമീഷണര്‍ പി. പ്രകാശിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് സിറ്റി സ്പെഷല്‍ ബ്രാഞ്ച് പൊലീസ് അസി. കമീഷണര്‍ റക്സ് ബോബി ആര്‍വിന്‍, കരുനാഗപ്പള്ളി എ.സി.പി ശിവസുതന്‍പിള്ള, എ.എസ്.ഐ നിസാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രസന്നകുമാര്‍, നന്ദകുമാര്‍, രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.