കൊല്ലം: ഓണ്‍ലൈന്‍ പോക്കുവരവുമായി ബന്ധപ്പെട്ട ഡാറ്റാ എന്‍ട്രി വെരിഫിക്കേഷന്‍ ജോലികള്‍ ഫെബ്രുവരി 28നകം പൂര്‍ത്തിയാക്കാന്‍ താലൂക്ക്തലത്തില്‍ പ്രത്യേക രൂപരേഖ തയാറാക്കണമെന്ന് കലക്ടര്‍ എ. ഷൈനാമോള്‍ നിര്‍ദേശിച്ചു. ഓണ്‍ലൈന്‍ പോക്കുവരവിന്‍െറ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഓണ്‍ലൈന്‍ പോക്കുവരവ് നിലവില്‍ 21 വില്ളേജുകളിലാണ് നടപ്പാക്കിയത്. റീ സര്‍വേ പൂര്‍ത്തിയാക്കിയ 88 വില്ളേജുകളില്‍ 82ലും പോക്കുവരവ് ഓണ്‍ലൈന്‍ ആക്കുകയാണ് ലക്ഷ്യമെന്ന് കലക്ടര്‍ പറഞ്ഞു. പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിന് താലൂക്ക്തലത്തില്‍ രൂപവത്കരിച്ചിട്ടുള്ള മോണിട്ടറിങ്, ഇംപ്ളിമെന്‍േറഷന്‍ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ നിര്‍ദേശമുണ്ടായി. വില്ളേജുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ളെങ്കില്‍ ഡാറ്റാ എന്‍ട്രി വെരിഫിക്കേഷന്‍ ജോലികള്‍ സൗകര്യപ്രദമായ മറ്റിടങ്ങളിലേക്ക് മാറ്റാം. വില്ളേജ് ഓഫിസര്‍മാരുടെ പ്രതിമാസ അവലോകന യോഗത്തില്‍ ഓണ്‍ലൈന്‍ പോക്കുവരവ് പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തണമെന്നും കലക്ടര്‍ തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഡെപ്യൂട്ടി കലക്ടര്‍ കെ.ടി. വര്‍ഗീസ് പണിക്കര്‍, തഹസില്‍ദാര്‍മാര്‍, വില്ളേജ് ഓഫിസര്‍മാര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.