കൊല്ലം: വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ വികസനസമിതി യോഗം തീരുമാനിച്ചു. ഇതിനായി വിവിധ വകുപ്പുകള്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് എം.എല്‍.എമാരായ പി.കെ. ഗുരുദാസനും പി. ഐഷാപോറ്റിയും നിര്‍ദേശിച്ചു. സാധ്യമായ രീതിയിലെല്ലാം ഫണ്ട് സ്വരൂപിച്ച് വരള്‍ച്ചയെ നേരിടുന്നതിന് ശ്രമിച്ചുവരുകയാണെന്നും നിരവധി ജലാശയങ്ങള്‍ ഇതിനോടകം നവീകരിച്ചതായും കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. തങ്കശ്ശേരി വാട്ടര്‍ടാങ്കിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ വൈദ്യുതി ബോര്‍ഡ് നടപടി സ്വീകരിക്കണമെന്ന് പി.കെ. ഗുരുദാസന്‍ എം.എല്‍.എ നിര്‍ദേശിച്ചു. കൊല്ലം തോടിന്‍െറ ഡ്രഡ്ജിങ് നടക്കുന്നതിനിടെ തോട്ടില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനെതിരെ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണം. ജില്ലാ ആശുപത്രിയില്‍ ജീവനക്കാരില്‍നിന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ട് എത്രയും വേഗം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വരള്‍ച്ച നേരിടുന്നതിനായി കെ.ഐ.പി കനാല്‍ തുറക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജലദൗര്‍ലഭ്യം മൂലം മുളക്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും പരിഹാരമുണ്ടാകണമെന്നും ഐഷാപോറ്റി എം.എല്‍.എ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ, വൈസ് പ്രസിഡന്‍റ് ശിവശങ്കരപ്പിള്ള, കൊടിക്കുന്നില്‍ സുരേഷ് എം.പി യുടെ പ്രതിനിധി എബ്രഹാം സാമുവല്‍, അസി. കലക്ടര്‍ ഡോ. എസ്. ചിത്ര, ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ. രാജേന്ദ്രന്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.