പെണ്‍കുട്ടികളുടെ ഉന്നമനത്തിനായി ആസ്ട്രേലിയന്‍ മുന്‍ എം.പിയുടെ മാരത്തണ്‍

കൊല്ലം: രാജ്യത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തിനായി ആസ്ട്രേലിയയില്‍ നിന്നൊരു ഓട്ടക്കാരന്‍. മുന്‍ ആസ്ട്രേലിയന്‍ എം.പി ഫാറ്റ് ഫാര്‍മനാണ് മാരത്തണ്‍ ഓടി കൊല്ലത്തത്തെിയത്. ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 60 ദിവസം കൊണ്ട് കന്യാകുമാരി മുതല്‍ ശ്രീനഗര്‍ വരെ 4600 കിലോമീറ്റര്‍ പിന്നിടുകയാണ് ലക്ഷ്യം. ചൊവ്വാഴ്ചയാണ് കന്യാകുമാരിയില്‍നിന്ന് ഓട്ടം ആരംഭിച്ചത്. മാര്‍ച്ച് 30ന് ശ്രീനഗറില്‍ എത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫാര്‍മന്‍ പറഞ്ഞു. ടൂറിസം വകുപ്പ് ജീവനക്കാരും ഫാര്‍മനെ അനുഗമിക്കുന്നുണ്ട്. ഓട്ടത്തിനിടയില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അവരുമായി ആശയവിനിമയവും നടത്തുന്നുണ്ട്. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ സഹായത്തോടെയാണ് പരിപാടി. ഇന്ത്യ-ആസ്ട്രേലിയ ബന്ധം ഊട്ടി ഉറപ്പിക്കുക, രാജ്യത്തിന്‍െറ പ്രകൃതിസൗന്ദര്യം ആസ്ട്രേലിയക്കാരില്‍ എത്തിക്കുക എന്നീ ലക്ഷ്യങ്ങളും യാത്രക്കുണ്ട്. മധ്യപൂര്‍വേഷ്യന്‍ മേഖലയില്‍ സമാധാനം ഉറപ്പുവരുത്തുകയെന്ന സന്ദേശത്തോടെ ലബനാന്‍, ജെറുസലേം, വിയറ്റ്നാം രാജ്യങ്ങളിലൂടെ ഫാര്‍മന്‍ 1500 കിലോമീറ്റര്‍ മാരത്തണ്‍ നടത്തിയിരുന്നു. ഭൂമിയുടെ ഒരു ധ്രുവത്തില്‍ നിന്ന് മറു ധ്രുവത്തിലേക്ക് ഫാര്‍മന്‍ നടത്തിയ 20000 കിലോമീറ്റര്‍ മാരത്തണ്‍ ഓട്ടം ചരിത്രത്തില്‍ ഇടം നേടിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.