കൊല്ലം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കായല്‍ കേന്ദ്രീകരിച്ച് ഡി.ടി.പി.സി വാട്ടര്‍ സ്പോര്‍ട്സ് പാര്‍ക്കുകള്‍ ആരംഭിക്കും. കാപ്പിലിനും പരവൂരിനും ഇടയിലെ കായലിന്‍െറ ടൂറിസം സാധ്യത പ്രയോജനപ്പെടുത്താന്‍ അഡ്വഞ്ചര്‍ വാട്ടര്‍ പാര്‍ക്കാണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുക. 2012ല്‍ സര്‍ക്കാറിന്‍െറ എമര്‍ജിങ് കേരളയില്‍ ടൂറിസം വകുപ്പ് പദ്ധതി അവതരിപ്പിച്ചിരുന്നു. 30 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പദ്ധതിക്കായി ടൂറിസം വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള ലേക്ക് സാഗര്‍ റിസോര്‍ട്ട് മൂന്ന് വര്‍ഷത്തേക്ക് വിട്ടുനല്‍കും. വര്‍ക്കല ബീച്ചിലത്തെുന്ന വിനോദസഞ്ചാരികളെ കാപ്പില്‍-പരവൂര്‍ ഭാഗത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമുണ്ട് ഇതിന് പിന്നില്‍. ഒരു വര്‍ഷത്തിനകം പരവൂരിലെ അഡ്വഞ്ചര്‍ വാട്ടര്‍ പാര്‍ക്ക് പൂര്‍ണസജ്ജമാക്കാനാണ് ലക്ഷ്യം. അഷ്ടമുടിക്കായലില്‍ അഡ്വഞ്ചര്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് പാര്‍ക്ക് ആലോചിക്കുന്നത്. നിലവിലെ ഹൗസ് ബോട്ട് സര്‍വിസിനെ ഉള്‍പ്പെടുത്തിയാവും ഇത് പൂര്‍ത്തിയാക്കുക. അഡ്വഞ്ചര്‍ ടൂറിസത്തിന്‍െറ ഭാഗമായുള്ള ബനാന ബോട്ട്സ്, വാട്ടര്‍ സൈക്ളിങ്, പാരാസെയ്ലിങ്, വാട്ടര്‍ സ്കൂട്ടര്‍ എന്നീ സംവിധാനങ്ങള്‍ പാര്‍ക്കിലുണ്ടാകും. ഇതു സംബന്ധിച്ച രൂപ രേഖ ഡി.ടി.പി.സി ടൂറിസം വകുപ്പിന് കൈമാറും. പൈതൃക ടൂറിസം പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പ് സമര്‍പ്പിച്ച അഷ്ടമുടി കായല്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.