കൊല്ലം: കാശ് ചെലവാക്കി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടാനൊരുങ്ങുകയാണ് കൊല്ലം കോര്‍പറേഷന്‍. ഓഫിസുകള്‍ നവീകരിച്ചും കെട്ടിടങ്ങളുടെ അറ്റുറ്റപ്പണി നടത്തിയും അനുബന്ധ ഉപകരണങ്ങള്‍ വാങ്ങിയും മോടിപിടിപ്പിക്കാനാണ് ആദ്യ ഉദ്ദേശ്യമെന്ന് ജീവനക്കാരില്‍ ഒരു വിഭാഗം പറയുന്നു. ഭരണനിര്‍വഹണം ഐ.എസ്.ഒ പദവിയിലാക്കലാണ് ആദ്യ പടി. ഇതിന് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനവും സംഘടിപ്പിക്കും. നഗരസഭക്ക് ഐ.എസ്.ഒ 9001:2015 സര്‍ട്ടിഫിക്കേഷന്‍ ലഭ്യമാക്കുന്നതിന് പ്രവര്‍ത്തനപരിചയമുള്ള ഏജന്‍സിയെ കണ്ടത്തൊന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിനെതുടര്‍ന്ന് ഒരു ഏജന്‍സി അധികൃതരെ സമീപിച്ചിരുന്നു. 1.85 ലക്ഷം രൂപയാണ് ഏജന്‍സി ആവശ്യപ്പെട്ടത്. ഇനി കൗണ്‍സില്‍ യോഗം ഇതിന് തീരുമാനമെടുത്താല്‍ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നഗരസഭക്ക് ലഭിക്കുകയും ചെയ്യും. നഗരത്തെ മാലിന്യമുക്തമാക്കാനുള്ള ബൃഹത്പദ്ധതിക്കാണ് കോര്‍പറേഷന്‍ തീരുമാനമെടുത്തത്. അത് എത്രത്തോളം വിജയപ്രദമാകുമെന്ന് കാത്തിരുന്ന് കാണാമെന്നാണ് ചില കൗണ്‍സിലര്‍മാര്‍ പറയുന്നത്. തെരുവ് വിളക്കുകള്‍ ഇനിയും തെളിഞ്ഞിട്ടില്ല. ചിന്നക്കടയിലത്തെിയാല്‍ തന്നെ മൂക്കുപൊത്തേണ്ട അവസ്ഥയാണ്. കുരീപ്പുഴ ചണ്ടി ഡിപ്പോ നിന്ന് പുകയുന്നു, ആശ്രാമം മൈതാനം പിന്നെയും കാടുകയറി മാലിന്യംതള്ളല്‍ കേന്ദ്രമായി. ഇതെല്ലാം ആദ്യം നന്നാക്കിയിട്ടുപോരെ ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ച് ആലോചിക്കാനെന്നാണ് മുന്‍ സ്ഥിരം സമിതി അംഗത്തിന്‍െറ ആരോപണം. കൊല്ലം കോര്‍പറേഷന് ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്ന കാര്യം പരിഗണനയിലാണെന്നും ആദ്യ ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തുമെന്നും ഡെപ്യൂട്ടി മേയര്‍ വിജയാഫ്രാന്‍സിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.