പരവൂര്‍: മീനാട് ഉപ്പുകടവിന് സമീപം വന്‍തോതില്‍ നിലവും തോടും നികത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. നികത്തുന്നതിനുപയോഗിച്ച ടിപ്പറും എക്സ്കവേറ്ററും പിടികൂടി പൊലീസിന് കൈമാറി. ഇത്തിക്കരയാറിന് സമീപത്തെ ഉപ്പുകടവിനോട് ചെര്‍ന്നുള്ള തോടിന്‍െറ നല്ളൊരു ഭാഗവും കൈയേറി നികത്തിവരുകയായിരുന്നു. ഒന്നരയാള്‍ ഉയരത്തില്‍ മതില്‍ കെട്ടി മീതെ ഒരാള്‍ പൊക്കത്തില്‍ ഇരുമ്പു പൈപ്പുകള്‍ ഉറപ്പിച്ച് റൂഫിങ് ഷീറ്റ് പിടിപ്പിച്ച ശേഷമാണ് നികത്തല്‍ ആരംഭിച്ചത്. മതിലിന്‍െറ നിര്‍മാണം ആരംഭിച്ച ഘട്ടത്തില്‍ ബേസ്മെന്‍റിന് മീതെ കോണ്‍ക്രീറ്റ് ബീം നിര്‍മിക്കുകയും അതിനുള്ളില്‍ നിരവധി പൈപ്പുകള്‍ നിരത്തിയ ശേഷം വീണ്ടും കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് മറച്ചതായും നാട്ടുകാര്‍ പറയുന്നു. ഈ പൈപ്പുകളില്‍ നിന്നും പുറത്തേക്ക് കണക്ഷനുകളെടുക്കാന്‍ പാകത്തില്‍ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. രണ്ടരയേക്കര്‍ കരപുരയിടത്തോട് ചേര്‍ന്നുള്ള എട്ടേക്കര്‍ നിലമാണ് നികത്തി കരയോട് ചേര്‍ക്കുന്നത്. പുരയിടത്തിലുള്ള ഉയര്‍ന്ന ഭാഗം ഇടിച്ചുനിരത്തിയും പുറമേ നിന്ന് ടിപ്പറുകളില്‍ വന്‍ തോതില്‍ മണ്ണെത്തിച്ചുമാണ് നികത്തിവരുന്നത്. മൂന്നുവര്‍ഷം മുമ്പ് നികത്താനുള്ള ശ്രമം നടത്തിയപ്പോള്‍ നാട്ടുകാരുടെ എതിര്‍പ്പിനത്തെുടര്‍ന്ന് അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഉന്നതരുടെ ഒത്താശയോടെയാണ് വിലക്ക് വകവെക്കാതെ നികത്തല്‍ പുനരാരംഭിച്ചത്. സംഭവം ശ്രദ്ധയില്‍പെട്ടതിനത്തെുടര്‍ന്ന് പഞ്ചായത്തംഗത്തിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിക്കുകയായിരുന്നു. നികത്താനുപയോഗിച്ചിരുന്ന എക്സ്കവേറ്ററും ടിപ്പറും പിടികൂടി പരവൂര്‍ പൊലീസിന് കൈമാറി. വിവരമറിഞ്ഞ് തഹസില്‍ദാര്‍ എം.എച്ച്. ഷാനവാസ്, പരവൂര്‍ വില്ളേജ് ഓഫിസര്‍ ജ്യോതിഷ്കുമാര്‍ എന്നിവര്‍ സ്ഥലത്തത്തെിയെങ്കിലും അകത്തുകടന്ന് പരിശോധിക്കാനായില്ല. അഭിഭാഷകനാണ് നികത്തലിനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നത്. നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ച ടിപ്പറും എക്സ്കവേറ്ററും വിട്ടുകിട്ടാനും നടപടികളൊഴിവാക്കാനും ഉന്നതതലത്തില്‍ വന്‍ സമ്മര്‍ദമാണ്. തഹസില്‍ദാര്‍ നടത്തിയ പരിശോധനയില്‍ സ്ഥലം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് വ്യക്തമായി. നികത്തിയ സ്ഥലം പൂര്‍ണമായും പൂര്‍വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. സംഭവം സംബന്ധിച്ച് ആര്‍.ഡി.ഒ വിശ്വനാഥന്‍ റിപ്പോര്‍ട്ടാവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.