ശാസ്താംകോട്ട തടാകത്തില്‍ ജലനിരപ്പ് താഴ്ന്നത് ആശങ്കാജനകം –മന്ത്രി

ചവറ: ശാസ്താംകോട്ട തടാകത്തില്‍ ജലനിരപ്പ് താഴ്ന്നത് ആശങ്കാജനകമാണെന്ന് മന്ത്രി പി.ജെ. ജോസഫ്. തേവലക്കര -തെക്കുംഭാഗം സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലനിരപ്പ് താഴ്ന്നത് മൂലം അവിടെനിന്ന് കൂടുതല്‍ വെള്ളമെടുക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. കല്ലടയാറില്‍ കടപുഴയില്‍ ചെക്ക്ഡാം നിര്‍മിച്ച് ശാസ്താംകോട്ട തടാകത്തില്‍നിന്ന് അമിതമായി വെള്ളമെടുക്കാതിരിക്കാന്‍ പതിനാലര കോടി രൂപയുടെ പദ്ധതിക്ക് അനുമതി നല്‍കിയിട്ടുണ്ട്. അത് നടപ്പായാല്‍ കുടിവെള്ളത്തിന് ഒരു പരിധിവരെ പരിഹാരമാകും. ജലസംഭരണികള്‍ ഉണ്ടെങ്കിലും കുടിവെള്ളത്തിന് നാലഞ്ച് മാസം ക്ഷാമമുള്ള സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷത വഹിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യപ്രഭാഷണം നടത്തി. ജലഅതോറിറ്റി മാനേജിങ് ഡയറക്ടര്‍ അജിത് പാട്ടീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചവറ ബ്ളോക്പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണിപിള്ള, വൈസ് പ്രസിഡന്‍റ് കെ.എ. നിയാസ്, ജില്ലാ പഞ്ചായത്തംഗം സേതുലക്ഷ്മി, തേവലക്കര പഞ്ചായത്ത് പ്രസിഡന്‍റ് ജോസ് ആന്‍റണി, ബ്ളോക് പഞ്ചായത്തംഗങ്ങളായ സൈമന്‍ കോയിവിള, മുംതാസ്, വിജയകുമാരി, തെക്കുംഭാഗം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. സുശീല, മുന്‍ പ്രസിഡന്‍റ് തങ്കച്ചി പ്രഭാകരന്‍, പ്രദീപകുമാരന്‍പിള്ള, ഇ.കെ. ചെല്ലപ്പന്‍, വൈ. വിന്‍സെന്‍റ്, വി. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തെക്കുംഭാഗം പഞ്ചായത്ത് പ്രസിഡന്‍റ് അനില്‍കുമാര്‍ സ്വാഗതവും ജലഅതോറിറ്റി ടെക്നിക്കല്‍ അംഗം ടി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.