കൊല്ലത്തേക്ക് കുടിവെള്ളമത്തെിക്കാന്‍ ബദല്‍ തേടണം –എം.പി

ചവറ: കൊല്ലത്തേക്ക് കുടിവെള്ളമത്തെിക്കാന്‍ ശാസ്താംകോട്ട തടാകത്തെ മാത്രം ആശ്രയിക്കാന്‍ കഴിയില്ളെന്നും ബദല്‍ സംവിധാനത്തെക്കുറിച്ച് ആലോചിക്കണമെന്നും മുന്‍ ജലവിഭവ മന്ത്രി കൂടിയായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. തേവലക്കര -തെക്കുംഭാഗം ശുദ്ധജല പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എന്തെങ്കിലും പ്രശ്നങ്ങള്‍ തടാകത്തിലുണ്ടായാല്‍ പട്ടണത്തിലേക്കുള്ള കുടിവെള്ളം മുടങ്ങും. ബദല്‍ മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍ വന്‍പ്രതിസന്ധിയാകും ഇത് സൃഷ്ടിക്കുക. തെന്മലയില്‍നിന്ന് വെള്ളം സംഭരിച്ച് വടക്കേവിള പഞ്ചായത്തില്‍ ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിച്ച് ശുദ്ധീകരിച്ച് കൊല്ലം നഗരത്തില്‍ വിതരണം ചെയ്യാനാകും. ഈ പദ്ധതി നടപ്പാക്കിയാല്‍ ചവറ, പന്മന, തേവലക്കര, തെക്കുംഭാഗം, ശാസ്താംകോട്ട, ശൂരനാട്, മൈനാഗപ്പള്ളി, കുന്നത്തൂര്‍, കിഴക്കേകല്ലട, പടിഞ്ഞാറേ കല്ലട എന്നീ മേഖലകളിലേക്ക് ശാസ്താംകോട്ട തടാകത്തിലെ വെള്ളം ലഭിക്കും. എന്നാല്‍, ഈ പദ്ധതി നടപ്പാക്കാന്‍ കോര്‍പറേഷന്‍ താല്‍പര്യം കാട്ടുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.