വൃദ്ധ സദനങ്ങള്‍ കുറയുന്ന സാഹചര്യമുണ്ടാക്കണം –എം.കെ. മുനീര്‍

ചവറ: വൃദ്ധ സദനങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യമുണ്ടാക്കണമെന്ന് മന്ത്രി ഡോ. എം.കെ. മുനീര്‍. കുടുംബശ്രീ ജില്ലാ മിഷന്‍ ചവറയില്‍ നടത്തിയ വയോജനങ്ങളുടെ പ്രത്യേക അയല്‍ക്കൂട്ട പദ്ധതിയും സമാഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ മുതിര്‍ന്നവര്‍ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹമായി മാറുകയാണ്. മുതിര്‍ന്നവരെ ബാലസഭയുമായി ബന്ധിപ്പിച്ച് സ്ഥിരമായി ആശയവിനിമയം നടത്താന്‍ സൗകര്യം സര്‍ക്കാര്‍ ഉണ്ടാക്കികൊടുക്കും. മുതിര്‍ന്ന പുരുഷന്മാരുടെ കാര്യങ്ങള്‍ കൂടി കുടുംബശ്രീ അടുത്തഘട്ടമായി പരിഗണിക്കും. മുതിര്‍ന്നവര്‍ എങ്ങനെയായിരിക്കണം ജീവിക്കേണ്ടത് എന്ന മാതൃക ചവറയില്‍ നിന്നാരംഭിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ഷിബു ബേബിജോണ്‍ അധ്യക്ഷതവഹിച്ചു. പകല്‍വീടുകളുടെ താക്കോല്‍ദാനം ചവറ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണിപ്പിള്ള നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരെ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്. ശോഭ, സേതുലക്ഷ്മി എന്നിവര്‍ ആദരിച്ചു. കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓപറേറ്റിങ് ഓഫിസര്‍ ഡോ. എസ്. സലിം പദ്ധതി വിശദീകരിച്ചു. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ ഡോ. ടി. ബിജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ മോഹന്‍ലാല്‍, അരുണ്‍രാജ്, പഞ്ചായത്ത് അംഗങ്ങളായ ടി. രാഹുല്‍, കെ. സുശീല, ബിന്ദുലക്ഷ്മി, ജയശ്രീ, സോഫിയസലാം, ബി. ശിവന്‍കുട്ടിപിള്ള, കെ. ഷറഫുദ്ദീന്‍, ബ്ളയ്സി കുഞ്ഞച്ചന്‍, ഇ. യോഹന്നാന്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍മാരായ ശശികല, സുനിത ജോയി, ഗ്രേസി വിന്‍സെന്‍റ്, ജില്ലാ അസി. കുടുംബശ്രീ കോഓഡിനേറ്റര്‍ ജമാലുദ്ദീന്‍കുഞ്ഞ്, വി.ജെ. സുജി എന്നിവര്‍ സംസാരിച്ചു. ചവറ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ലളിത സ്വാഗതവും സെക്രട്ടറി അന്‍സാരി നന്ദിയും പറഞ്ഞു. ചടങ്ങില്‍ വയോജനങ്ങളെ മന്ത്രി എം.കെ. മുനീര്‍ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.