കൊല്ലം: എസ്.പി.സി.എ (സൊസൈറ്റി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി)യുടെ നേതൃത്വത്തില്‍ ജില്ലയിലെ ‘സുരക്ഷ’ പദ്ധതി സംസ്ഥാനത്തിന് മാതൃകയാവുന്നു. 2015 ജനുവരിയില്‍ ആരംഭിച്ച പദ്ധതിയിലൂടെ 1501 നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്ന് പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ. ബി. അരവിന്ദ് അറിയിച്ചു. കല്ലുവാതുക്കല്‍, നെടുമ്പന, കരീപ്ര പഞ്ചായത്തുകളിലെ 486ഉം കോര്‍പറേഷനിലെ 1015 നായ്ക്കളെയും വന്ധ്യംകരിച്ചത് ദേശീയ ജന്തുക്ഷേമ ബോര്‍ഡിന്‍െറ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ചാണ്. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രോഗാം (എ.ബി.സി) നടപ്പാക്കുന്നതിന് ജന്തുസ്നേഹികളുടെ കൂട്ടായ്മ സഹായകമായി. ഊട്ടിയിലെ പരിശീലനത്തിലൂടെ നായ്ക്കളെ പിടിക്കാന്‍ പ്രാവീണ്യം നേടിയ കണ്ണന്‍, ദേവ, രതീഷ്, രാജശേഖര്‍ എന്നിവര്‍ ക്യാമ്പ് ദിവസങ്ങളില്‍ അമ്പതിലധികം നായ്ക്കളെ എത്തിക്കുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 50 നായ്ക്കള്‍ക്ക് ജന്മം നല്‍കാനുള്ള സാധ്യതയാണ് വന്ധ്യംകരണത്തിലൂടെ തടയുന്നത്. ഈ വര്‍ഷത്തെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ നെടുമ്പന പഞ്ചായത്തില്‍ തുടങ്ങി. മാര്‍ച്ച് മാസത്തോടെ കൊറ്റങ്കര പഞ്ചായത്തിലും പരവൂര്‍ നഗരസഭയിലും പദ്ധതി നടപ്പാക്കും. ജില്ലാ പഞ്ചായത്തുമായി ചേര്‍ന്ന് ആദിച്ചനല്ലൂര്‍ പഞ്ചായത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ്. എസ്.പി.സി.എ സെക്രട്ടറി ഡോ. പി. ബാഹുലേയന്‍, അസിസ്റ്റന്‍റ് സെക്രട്ടറി ജി. സത്യരാജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.