കോര്‍പറേഷന്‍ ഓഫിസിലേക്ക് തൊഴിലാളികളുടെ മാര്‍ച്ച്

കൊല്ലം: റെയില്‍വേ സ്റ്റേഷന്‍ പ്രീപെയ്ഡ് ഓട്ടോസ്റ്റാന്‍ഡിലെ തൊഴിലാളികള്‍ ഉന്നയിച്ചിട്ടുള്ള അടിയന്തരാവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊല്ലം കോര്‍പറേഷന്‍ ഓഫിസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. തുടര്‍ന്നുനടന്ന ധര്‍ണ ബി.എം.എസ് നേതാവ് ശിവജി സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി നേതാവ് ബി.കെ. ജയമോഹനന്‍ അധ്യക്ഷതവഹിച്ചു. നിലവിലുണ്ടായിരുന്ന പ്രിപെയ്ഡ് നിരക്കുകള്‍ പുന$സ്ഥാപിക്കുക, യൂനിയനുകള്‍ ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് മേയര്‍ മുന്‍കൈയെടുത്ത് അടിയന്തര കോണ്‍ഫറന്‍സ് വിളിച്ചുചേര്‍ക്കുക എന്നീ ആവശ്യങ്ങളാണ് തൊഴിലാളി യൂനിയനുകള്‍ ഉന്നയിച്ചിട്ടുള്ളത്. എച്ച്. അബ്ദുല്‍ റഹ്മാന്‍, വി.എസ്. ജോണ്‍സണ്‍ (ഐ.എന്‍.ടി.യു.സി), ആര്‍. വിജയകുമാര്‍ (എ.ഐ.ടി.യു.സി), അജിത് അനന്തകൃഷ്ണന്‍, ടി.കെ. സുള്‍ഫി (യു.ടി.യു.സി), കോഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ബി. ശങ്കര്‍ എന്നിവര്‍ സംസാരിച്ചു. ജി. മോഹനന്‍പിള്ള, തുളസീധരന്‍, സുര, തോമസ്, സുധീര്‍, നസീര്‍, രമണന്‍, ഓമനക്കുട്ടന്‍ എന്നിവര്‍ പ്രകടനത്തിനും ധര്‍ണക്കും നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.