ശാസ്താംകോട്ട: സാധാരണ ജനങ്ങളെ കൊള്ളപ്പലിശക്കാരുടെ നീരാളിപ്പിടിത്തത്തില്‍നിന്ന് രക്ഷിച്ചത് സഹകരണമേഖലയുടെ ഇടപെടലാണെന്ന് സ്പീക്കര്‍ എന്‍. ശക്തന്‍. ജില്ലാ സഹകരണബാങ്കിന്‍െറ 63ാമത് ശാഖ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സഹകരണബാങ്ക് പ്രസിഡന്‍റ് കെ.സി. രാജന്‍ അധ്യക്ഷതവഹിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ ആദ്യനിക്ഷേപം സ്വീകരിച്ചു. കോര്‍ബാങ്കിങ് ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് എം. ശിവശങ്കരപ്പിള്ളയും വായ്പാവിതരണം ഡോ. ശൂരനാട് രാജശേഖരനും സ്വര്‍ണപ്പണയ വായ്പ കൃഷ്ണന്‍കുട്ടിനായരും സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ എം.വി. ശശികുമാരന്‍നായരും ഉദ്ഘാടനം ചെയ്തു. തൊടിയൂര്‍ രാമചന്ദ്രന്‍, സി. സരസ്വതിയമ്മ, ആര്‍. രാജീവ്, പെരിനാട് തുളസി, എം. ദര്‍ശനന്‍, എ.വി. ശശിധരക്കുറുപ്പ്, ബി. ജയചന്ദ്രന്‍, സി. സുനില്‍ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.