പൊലീസ് ജീപ്പിനുനേരെ ആക്രമണം നടത്തിയ സംഘം പിടിയില്‍

ഇരവിപുരം: അര്‍ധരാത്രിയില്‍ പൊലീസ് ജീപ്പിനുനേരെ ആക്രമണം നടത്തി ബൈക്കില്‍ രക്ഷപ്പെട്ട മൂന്നംഗസംഘത്തെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടി. പൊലീസ്സ്റ്റേഷന്‍ വളപ്പില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്ന വാഹനങ്ങളും ദേശീയപാതയില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ എറിഞ്ഞുതകര്‍ത്ത കേസിലും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതികളാണ് പിടിയിലായതെന്നാണ് വിവരം. മുണ്ടക്കല്‍ കളീക്കല്‍ കടപ്പുറം ജെ.ജെ. ഹൗസില്‍ ജോബോയ് (27), പള്ളിത്തോട്ടം കൊടിമരത്തിനടുത്ത് സെഞ്ച്വറി നഗറില്‍ ക്ളിന്‍േറാ എന്ന് വിളിക്കുന്ന സംസണ്‍ (23), തങ്കശ്ശേരി കോട്ടപ്പുറം വീട്ടില്‍ റിജോ (23) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി ഒന്നോടെയായിരുന്നു സംഭവം. രാത്രികാല പട്രോളിങ്ങിനിടെ എസ്.ഐ വസുന്ധരന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരവിപുരം സ്റ്റേഷനുമുന്നില്‍ ജീപ്പുമായി കിടക്കവെ ബൈക്കിലത്തെിയ മൂന്നംഗസംഘം ജീപ്പിനുനേരെ കല്ളെറിഞ്ഞശേഷം ഇരവിപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തത്തെിയ എസ്.ഐ നിസാമുദ്ദീന്‍, എ.എസ്.ഐ താഹ, സി.പി.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ബൈക്കിന്‍െറ നമ്പര്‍ കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തവെ ഇരവിപുരം കടപ്പുറം ഭാഗത്ത് ഒരു വീട്ടില്‍ ബൈക്ക് ഇരിക്കുന്നതായി കണ്ടത്തെി. പൊലീസ് ഇവരെ പിടികൂടുന്നതിനായി ഇരവിപുരത്താകെ തിരച്ചില്‍ നടത്തുകയും ബൈക്ക് ഇരുന്ന വീട്ടില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. കുറച്ചുസമയത്തിനുശേഷം സംഘത്തില്‍പെട്ട ഒരാള്‍ ബൈക്ക് എടുക്കാനത്തെിയപ്പോള്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളില്‍നിന്നാണ് മറ്റുള്ളവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. കഴിഞ്ഞ ഏതാനും മാസംമുമ്പ് ദേശീയപാതയില്‍ പള്ളിമുക്ക്, പഴയാറ്റിന്‍കുഴി എന്നിവിടങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കുനേരെ കല്ളേറ് നടത്തിയത് ഇവരാണെന്ന സംശയത്തില്‍ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.