അമ്പലത്തറയില്‍ ജനകീയ കുടിവെള്ള പദ്ധതി നോക്കുകുത്തി

കൊട്ടിയം: ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ അമ്പലത്തറയില്‍ ജനകീയ കുടിവെള്ള പദ്ധതി നോക്കുകുത്തിയാകുന്നു. പദ്ധതിക്കായി സ്ഥാപിച്ച കിണറും പമ്പ് ഹൗസും സംരക്ഷണമില്ലാതെ നശിക്കുകയാണ്. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നിലയിലാണ്. പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നായ മൈലക്കാട് ഇത്തിക്കര അമ്പലത്തറ ഭാഗത്ത് 2004ല്‍ സ്ഥാപിച്ച ജനകീയ കുടിവെള്ള പദ്ധതിയാണ് പ്രവര്‍ത്തനരഹിതമായത്. ജലവിതരണത്തിന് സ്ഥാപിച്ച കിണറില്‍ വെള്ളമുണ്ടെങ്കിലും വൃത്തിയാക്കാതെ കിടക്കുകയാണ്. നിരവധി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിച്ചിരുന്ന പദ്ധതി മാസങ്ങളായി ആരും തിരിഞ്ഞുനോക്കാനില്ലാത്ത അവസ്ഥയിലാണ്. വൈദ്യുതി ചാര്‍ജ് അടയ്ക്കാത്തതിനാല്‍ മീറ്റര്‍ ഇളക്കിക്കൊണ്ടുപോകുന്നതിനായുള്ള നോട്ടീസും വൈദ്യുതി ബോര്‍ഡ് ഇവിടെ പതിച്ചിട്ടുണ്ട്. കടുത്ത വേനലിലും വറ്റാത്ത കിണറാണ് പദ്ധതിക്കുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇത്തിക്കര ബ്ളോക് പഞ്ചായത്ത് നീര്‍ത്തട സംരക്ഷണ പദ്ധതിയില്‍പെടുത്തി കിണര്‍ റീചാര്‍ജ് ചെയ്യുകയും പഞ്ചായത്ത് ഇടപെട്ട് ജലവിതരണ പദ്ധതി പുന$സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.