പണം അനുവദിച്ചിട്ടും കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നില്ളെന്ന്

കൊട്ടിയം: തഴുത്തല നീരൊഴുക്ക് പമ്പ് ഹൗസില്‍ പുതിയ കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം അനുവദിച്ചിട്ടും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ളെന്ന് ആരോപണം. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കണ്ണനല്ലൂര്‍ സൗത്, ടൗണ്‍, തഴുത്തല പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിച്ചിരുന്നത് നീരൊഴുക്ക് പമ്പ് ഹൗസില്‍ നിന്നായിരുന്നു. ആറുമാസം മുമ്പ് പമ്പ് ഹൗസിലെ കുഴല്‍ക്കിണര്‍ തകര്‍ന്നതിനത്തെുടര്‍ന്ന് പമ്പ് ഹൗസിന്‍െറ പ്രവര്‍ത്തനം നിലക്കുകയായിരുന്നു. തൃക്കോവില്‍വട്ടത്ത് സ്മാര്‍ട്ട് വില്ളേജോഫിസിന്‍െറ ഉദ്ഘാടനത്തിന് മന്ത്രി അടൂര്‍ പ്രകാശ് എത്തിയപ്പോള്‍ നാട്ടുകാര്‍ കൂട്ടത്തോടെ പരാതിയുമായി എത്തിയതിനത്തെുടര്‍ന്ന് വേദിയിലുണ്ടായിരുന്ന കലക്ടര്‍ ഡോ. കൗശികിനോട് പ്രകൃതിക്ഷോഭത്തില്‍പെടുത്തി നീരൊഴുക്ക് പമ്പ് ഹൗസില്‍ പുതിയ കുഴല്‍ക്കിണര്‍ സ്ഥാപിക്കാന്‍ പണം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കലക്ടര്‍ വാട്ടര്‍ അതോറിറ്റിയെ കൊണ്ട് എസ്റ്റിമേറ്റ് എടുപ്പിക്കുകയും എസ്റ്റിമേറ്റ് തുക അടച്ച് ലക്ഷത്തിലധികമായതിനാല്‍ ഫയല്‍ സര്‍ക്കാറിലേക്ക് ഭരണാനുമതിക്ക് അയക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് സംസ്ഥാന സര്‍ക്കാര്‍ 7,14,000 രൂപ നീരൊഴുക്ക് പമ്പ് ഹൗസിന് അനുവദിച്ചെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകുന്നില്ളെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. ഭൂഗര്‍ഭജല വകുപ്പ് വഴി കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ മൂന്നരലക്ഷത്തോളം രൂപ മതിയെന്നിരിക്കെയാണ് പമ്പ് ഹൗസില്‍ കിണര്‍ കുഴിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് ഏഴുലക്ഷത്തിലധികം രൂപ അനുവദിച്ചത്. വേനല്‍ കടുത്തതോടെ പമ്പ് ഹൗസില്‍നിന്ന് വെള്ളം ലഭിച്ചിരുന്നവര്‍ വലയുകയാണ്. അടുത്ത മഴക്കാലത്തിന് മുമ്പെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമോയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.