ചവറ: കരുനാഗപ്പള്ളി-കെ.എം.എം.എല്‍ റെയില്‍പാത സമാന്തര റോഡായി വികസിപ്പിക്കണമെന്ന് ആവശ്യം. കരുനാഗപ്പള്ളിയില്‍നിന്ന് കെ.എം.എം.എല്ലിലേക്ക് നിര്‍മിച്ച പാതയാണ് കാടുകയറി സാമൂഹിക വിരുദ്ധരുടെ താവളമായത്. 7.5 കിലോമീറ്ററുള്ള പാത മൂന്നര പതിറ്റാണ്ട് മുമ്പ് കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് നിര്‍മിച്ചത്. കമ്പനിയിലേക്ക് കല്‍ക്കരിയും മറ്റ് അസംസ്കൃത വസ്തുക്കളുമാണ് റെയില്‍ വഴി കൊണ്ടുവന്നിരുന്നത്. എന്നാല്‍, ചുരുങ്ങിയ കാലം മാത്രമാണ് റെയില്‍പാത ഉപയോഗിച്ചത്. കെ.എം.എം.എല്‍ അധികൃതര്‍ പാത ഉപേക്ഷിച്ചതോടെ സ്ഥലം കൈയേറാന്‍ തുടങ്ങി. കായലില്‍ മണല്‍ വാരല്‍ നിരോധിച്ചതോടെ മണല്‍ മാഫിയ സംഘം റെയില്‍വേ ട്രാക്കിന് അടിവശത്തുള്ള മണലില്‍ നോട്ടമിട്ടു. രാത്രിയില്‍ വള്ളങ്ങളിലും വാഹനങ്ങളിലുമത്തെുന്ന സംഘം മണ്ണ് കടത്തുന്നത് പതിവാണ്. വട്ടക്കായല്‍ പ്രദേശത്ത് ആള്‍താമസം കുറവായതിനാല്‍ മണല്‍ മാഫിയാ സംഘത്തിന് ഇത് ഗുണകരമായി. മണല്‍ കടത്ത് വ്യാപകമായതോടെ കമ്പനി അധികൃതര്‍ റെയില്‍പാത നിരീക്ഷിക്കാന്‍ ജീവനക്കാരെ നിയോഗിച്ചിരുന്നു. രാത്രിയിലായിരുന്നു നിരീക്ഷണം. ഇതത്തേുടര്‍ന്ന് മണല്‍ കടത്തലിന് താല്‍ക്കാലിക ശമനമുണ്ടായി. ഇപ്പോള്‍ ജീവനക്കാരുടെ വരവ് നിലച്ചതോടെ മണല്‍ വാരല്‍ വീണ്ടും സജീവമാണ്. ഇവിടെനിന്ന് വള്ളങ്ങളില്‍ കടത്തുന്ന മണല്‍ ദൂരെയുള്ള കടവുകളിലത്തെിച്ച് അവിടെനിന്ന് ലോറി മാര്‍ഗം കടത്തുകയാണ്. നിലവില്‍ ഉപയോഗ്യശൂന്യമായ റെയില്‍പാത ശാസ്താംകോട്ടയില്‍നിന്ന് കരുനാഗപ്പള്ളി വഴി ഇടപ്പള്ളിക്കോട്ടയിലത്തെി അവിടെനിന്ന് കൊല്ലത്തേക്ക് സമാന്തരപാത നിര്‍മിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പാത ഭാവിയില്‍ യാഥാര്‍ഥ്യമായാല്‍ കരുനാഗപ്പള്ളിയിലെ ഗതാഗതക്കുരുക്കിനും പരിഹാരം കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.