കൊല്ലം: ലീഗല്‍ മെട്രോളജി വകുപ്പ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 293 കേസിലായി 7,44,500 രൂപ പിഴ ഈടാക്കി. സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റസ്റ്റാറന്‍റുകള്‍, ബേക്കറി, പൊതുമാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെ പരിശോധനയില്‍ മുദ്ര പതിപ്പിക്കാതെ അളവുതൂക്ക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് കണ്ടത്തെി. കൊട്ടാരക്കര, പുനലൂര്‍, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊല്ലം എന്നിവിടങ്ങളിലെ വ്യാപാരികള്‍ക്കെതിരെയാണ് ഈ കുറ്റത്തിന് നടപടി സ്വീകരിച്ചത്. ലൈസന്‍സില്ലാതെ പാക്ക് ചെയ്ത കുടിവെള്ളം, കേക്ക്, വൈന്‍, കശുവണ്ടിപ്പരിപ്പ് എന്നിവ വില്‍പന നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചു. ലീഗല്‍ മെട്രോളജി പാക്കേജ് കമ്മോഡിറ്റീസ് റൂള്‍ പ്രകാരം ഉണ്ടായിരിക്കേണ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെ വില്‍പനക്ക് പ്രദര്‍ശിപ്പിച്ച പാക്കറ്റുകള്‍ കണ്ടെടുത്ത് നിര്‍മാണ വിതരണക്കാര്‍ക്കെതിരെ കേസെടുത്തു. ബേക്കറികളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന കേക്കുകളില്‍ തൂക്കക്കുറവ് കണ്ടത്തെി. ഇവയുടെ നിര്‍മാതാവിനും സ്ഥാപനത്തിനുമെതിരെ നിയമനടപടി സ്വീകരിച്ചു. ലീഗല്‍ മെട്രോളജി അസി. കണ്‍ട്രോളര്‍ പി. ജയചന്ദ്രന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍ എന്‍. സാന്ദ്രാ ജോണ്‍, ഇന്‍സ്പെക്ടര്‍മാരായ യു. അല്ലി, പി.പി. അലക്സാണ്ടര്‍, എം.എസ്. സന്തോഷ്, കെ. ദീപു, വി.എല്‍. അനില്‍കുമാര്‍, ഇന്‍സ്പെക്ടിങ് അസിസ്റ്റന്‍റുമാരായ എ. അബ്ദുല്‍ ഗാഫര്‍ഖാന്‍, ബി. മുരളി, എം. വിന്‍സെന്‍റ്, ബി. മണികണ്ഠന്‍പിള്ള, ജി. മധു, ജി. രാമചന്ദ്രന്‍പിള്ള, എം.എല്‍. സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.