കൊല്ലം: സെന്‍സസ് വിവരശേഖരണത്തിന് മതിയായ പ്രചാരണം നല്‍കാത്തതിനാല്‍ വീടുകളില്‍ മണിക്കൂറോളം കാത്തിരിക്കേണ്ട അവസ്ഥയെന്ന് അധ്യാപകരുടെ പരാതി. ആധാറുമായി ബന്ധപ്പെടുത്തുന്ന ജനസംഖ്യാകണക്കെടുപ്പില്‍ മിക്ക വീടുകളിലും കുടുംബാംഗങ്ങളുടെയും ആധാര്‍ കാര്‍ഡ് കണ്ടത്തൊനാണ് ഏറെ സമയമെടുക്കുന്നത്. ആളില്ലാത്ത വീടുകള്‍ നിരവധി ഉണ്ടെന്നതിനുപുറമേ എല്ലാ കുടുംബാംഗങ്ങളുടെയും ആധാര്‍ നമ്പറുകള്‍ ലഭ്യമാവാത്ത സ്ഥിതിയുമുണ്ട്. വെള്ളിയാഴ്ചക്ക് മുമ്പ് സെന്‍സസ് ജോലികള്‍ പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. കൊല്ലം കോര്‍പറേഷന്‍ പരിധിയിലെ സെന്‍സസ് ഡ്യൂട്ടിയുള്ള 1200 അധ്യാപകരില്‍ ഭൂരിഭാഗവും ഒരു ദിവസം 15 വീടുകള്‍ പോലും കയറി വിവര ശേഖരണം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ്. സെന്‍സസ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഈ മാസം 30 വരെ തീയതി നീട്ടിനല്‍കണമെന്ന് സംയുക്ത സെന്‍സസ് അധ്യാപക കൂട്ടായ്മ യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. എം.എല്‍. ആല്‍ഫ്രഡ് അധ്യക്ഷത വഹിച്ചു. ഡേവിഡ് ജോണ്‍, കോളിന്‍സ് എസഡ്, എസ്. ജോണ്‍സണ്‍, സോണിയ, ഫ്ളോറന്‍സ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.