കുണ്ടറ: കേരള പൊലീസ് ജനമൈത്രി സുരക്ഷാപദ്ധതിയുടെ ഭാഗമായി ആഭ്യന്തരവകുപ്പ് സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ സ്വയം പ്രതിരോധ പരിശീലനത്തിന്‍െറ ഭാഗമായി കുണ്ടറ സ്റ്റേഷന്‍ പരിധിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനികളും ജാഗ്രതാ സമിതി പ്രവര്‍ത്തകരും ഉള്‍പ്പെടെ 120 വനിതകള്‍ക്ക് സ്വയംരക്ഷാമാര്‍ഗത്തെക്കുറിച്ച് പരിശീലനം നല്‍കി. പരിപാടി മൂന്നുദിവസം നീണ്ടു. സമാപന സമ്മേളനം കുണ്ടറ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിനി തോമസ് ഉദ്ഘാടനം ചെയ്തു. സി.ആര്‍.ഒ ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. എസ്.ഐ അരുണ്‍ ദേവ്, എസ്.ഐ ജേക്കബ്, ലൂക്കോസ്, തമ്പി, മോഹനന്‍, രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. സദന്‍, വനിതാ പൊലീസ് ഇന്‍സ്പെക്ടര്‍ അനിതകുമാരി, അഡ്വ. ശോഭനകുമാരി, എന്നിവര്‍ ക്ളാസെടുത്തു. ദീപ്തി, സിന്ധു, മഞ്ജു, പ്രീത, മേരിമോള്‍, ബിന്ദു ജയരാജ് എന്നിവര്‍ കായിക പരിശീലനം നല്‍കി. മാല പൊട്ടിക്കല്‍, പിന്നീലൂടെ വന്ന് പിടിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കല്‍, ബാഗ് കവരാന്‍ ശ്രമിക്കല്‍, മുന്നിലൂടെയത്തെി കൈകളില്‍പിടിച്ച് അതിക്രമം കാട്ടാന്‍ ശ്രമിക്കല്‍ തുടങ്ങി ബസിനുള്ളിലും പൊതു ഇടങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ചെറുതും വലുതുമായ അതിക്രമങ്ങളെ നേരിടുന്നതിനുള്ള പ്രായോഗിക പരിശീലനം ക്യാമ്പില്‍ മൂന്ന് ദിവസങ്ങളിലായി കുട്ടികള്‍ക്ക് നല്‍കും. വാര്‍ഡ് അടിസ്ഥാനത്തില്‍ സമിതികള്‍ രൂപവത്കരിച്ച് വനിതകള്‍ക്ക് പരിശീലനം നല്‍കി മോഷ്ടാക്കളില്‍നിന്നും അക്രമകാരികളില്‍നിന്നും സ്വയം രക്ഷനേടാന്‍ അവരെ പ്രാപ്തരാക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.