കൊട്ടിയം: ഉമയനല്ലൂര്‍ കോവുചിറ സംരക്ഷണമില്ലാതെ നശിക്കുന്നു. സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകാത്തതിനാല്‍ പ്രദേശത്തെ പ്രധാന കുടിവെള്ളസ്രോതസ്സായ ചിറയും ഇല്ലാതാവുകയാണ്. മയ്യനാട് പഞ്ചായത്തില്‍പെട്ട ചിറ ഇപ്പോള്‍ കാട്ടുചേമ്പും കുളവാഴയും പായലും കയറിക്കിടക്കുകയാണ്. അടുത്തിടെ മാലപൊട്ടിച്ചതിന് പൊലീസ് പിടികൂടിയ പ്രതി ജീപ്പില്‍നിന്ന് ചാടി രക്ഷപ്പെട്ടത് ഈ ചിറയിലൂടെയാണ്. അന്ന് സ്ഥലത്തത്തെിയ അധികൃതര്‍ ചിറയുടെ സംരക്ഷണത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും അത് പാഴ്വാക്കായി. ചളി നിറഞ്ഞതിനാല്‍ ചിറയില്‍ വെള്ളം കുറഞ്ഞിട്ടുണ്ട്. ചിറയുള്ളതിനാല്‍ വേനല്‍ക്കാലത്ത് മയ്യനാട് പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലെ കിണറുകളില്‍ യഥേഷ്ടം വെള്ളം ലഭിച്ചിരുന്നു. എന്നാല്‍, ചിറയില്‍ ചളി നിറഞ്ഞതോടെ പ്രദേശത്തെ കിണറുകളില്‍ വെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ചിറ നവീകരണത്തിന് മയ്യനാട് പഞ്ചായത്ത് പദ്ധതികള്‍ പലതും തയാറാക്കിയെങ്കിലും ഇറിഗേഷന്‍ വകുപ്പിന്‍െറ കെടുകാര്യസ്ഥതമൂലം നടക്കാതെ പോവുകയായിരുന്നു. ത്രിതല പഞ്ചായത്തുകള്‍ ചേര്‍ന്ന് നവീകരണത്തിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ ജനകീയസമിതി രൂപവത്കരിച്ച് രംഗത്തത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.