കരുനാഗപ്പള്ളി: മാലിന്യ വാഹിനിയായതോടെ പള്ളിക്കലാറിന്‍െറ തീരവാസികള്‍ പകര്‍ച്ചവ്യാധിയുടെ പിടിയില്‍. കന്നേറ്റി-ചാമ്പക്കടവ്, തൊടിയൂര്‍, കല്ലുകടവ് പാലങ്ങളില്‍നിന്ന് വലിച്ചെറിയുന്ന മാലിന്യം ജനവാസമേഖലയായ തീരങ്ങളില്‍ വന്നടിയുകയാണ്. അഴുകിയ മാലിന്യം കാരണം ഇവരുടെ ജീവിതം ദുസ്സഹമായിരിക്കുകയാണ്. മുമ്പ് കുളിക്കാനും മറ്റും ആളുകള്‍ ആറിലെ വെള്ളമാണ് ഉപയോഗിച്ചിരുന്നത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശ്വാസംമുട്ടല്‍, ഛര്‍ദി തുടങ്ങിയ രോഗങ്ങളാണ് പിടിപെടുന്നത്. ആറിന്‍െറ സംരക്ഷണത്തിന് വിദ്യാര്‍ഥികളും പരിസ്ഥിതി പ്രവര്‍ത്തകരും നിരവധി പഠന റിപ്പോര്‍ട്ടുകള്‍ തയാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും ഒന്നുപോലും പ്രയോജനപ്പെട്ടിട്ടില്ല. നിരന്തരമായി തുടരുന്ന മാലിന്യനിക്ഷേപത്തിന് പരിഹാരം കാണുന്നതിന് തൊടിയൂര്‍ പഞ്ചായത്ത് പാലങ്ങളില്‍ വിലക്കുകള്‍ സ്ഥാപിച്ചത് മാത്രമാണ് മാലിന്യം തള്ളല്‍ തടയുന്നതിനുള്ള ഏക പരിഹാരം. തീരത്ത് കണ്ടല്‍ചെടി നടല്‍, വശങ്ങളില്‍ സംരക്ഷണ ഭിത്തികെട്ടല്‍ തുടങ്ങി പഠനറിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല. മത്സ്യസമ്പത്തും നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.