കൊല്ലം: വംശനാശം നേരിടുന്ന ജീവികളുടെ ഓര്‍മപ്പെടുത്തലിനായി ‘റെഡ് ഡാറ്റാ കലണ്ടറു’മായി വിദ്യാര്‍ഥികള്‍. പട്ടത്താനം ഗവ. എസ്.എന്‍.ഡി.പി യു.പി സ്കൂളിലെ കുട്ടികളാണ് 12 ജീവികളെക്കുറിച്ച് കലണ്ടര്‍ തയാറാക്കിയത്. നാലു മുതല്‍ ഏഴു വരെയുള്ള ക്ളാസുകളിലെ കുട്ടികള്‍ 11 പതിപ്പുകള്‍ തയാറാക്കി. മലയണ്ണാന്‍, സിംഹവാലന്‍ കുരങ്ങ്, ഇന്ത്യന്‍ വെരുക്, വരയാട്, ഗോര്‍, കാട്ടുപന്നി, മാര്‍ഖോര്‍, ഏഷ്യന്‍ ആന, ബംഗാള്‍ കടുവ, ബ്ളാക് ബക്ക്, ഇന്ത്യന്‍ കണ്ടാമൃഗം, ഏഷ്യന്‍ സിംഹം എന്നിവയുടെ ചിത്രങ്ങളും ശാസ്ത്രനാമങ്ങളും ലഘുവിവരണവുമാണ് റെഡ് ഡാറ്റ കലണ്ടറിലുള്ളത്. വന്യജീവി ഫോട്ടോഗ്രാഫര്‍ രാധിക രാമസ്വാമി കലണ്ടറിലേക്ക് ആവശ്യമായ ചിത്രങ്ങള്‍ അയച്ചുകൊടുത്തു. വന്യജീവി ഫോട്ടോഗ്രാഫര്‍ എന്‍.എ. നസീര്‍ കലണ്ടര്‍ തയാറാക്കിയ കുട്ടികളെ കാണാന്‍ സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രസതന്ത്ര, ഗണിതശാസ്ത്ര, ബഹിരാകാശ കലണ്ടറുകളാണ് മുന്‍ വര്‍ഷങ്ങളില്‍ പുറത്തിറക്കിയത്. മലയാളഭാഷക്ക് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വര്‍ഷം ‘ശ്രേഷ്ഠഭാഷ മലയാളം’ കലണ്ടറും പുറത്തിറക്കിയിരുന്നു. 13ന് രാവിലെ സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പൊതുവിഭ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയ കലണ്ടര്‍ പ്രകാശനം ചെയ്യും. ശാസ്ത്രജ്ഞന്‍ ഡോ. സാം പി. മാത്യു ഏറ്റുവാങ്ങും. എല്ലാ വിദ്യാര്‍ഥികള്‍ക്കും കലണ്ടര്‍ പി.ടി.എ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഥമാധ്യാപകന്‍ ആര്‍. രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി.ടി.എ പ്രസിഡന്‍റ് വി. അനില്‍ലാല്‍, സ്കൂള്‍ ചെയര്‍മാന്‍ ആദിത്യനാരായണന്‍, സ്കൂള്‍ ലീഡര്‍ എ.എസ്. അഭിരാമി, ക്ളാസ് ലീഡര്‍ ആര്‍. നന്ദ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.