ശാസ്താംകോട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്

ശാസ്താംകോട്ട: കോണ്‍ഗ്രസിലെ ഉള്‍പാര്‍ട്ടി പോരിനത്തെുടര്‍ന്ന് സംസ്ഥാനതലത്തില്‍ ശ്രദ്ധനേടിയ ശാസ്താംകോട്ട സഹകരണ കാര്‍ഷിക വികസന ബാങ്കിന്‍െറ ഭരണസമിതി തെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടത്താന്‍ സഹകരണ തെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനിച്ചു. കോണ്‍ഗ്രസിലെ ഒരു വിഭാഗം ഹൈകോടതിയെ സമീപിച്ചതിനത്തെുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭരണസമിതി പിരിച്ചുവിടുകയായിരുന്നു. തുടര്‍ന്ന് ബാങ്ക് കഴിഞ്ഞ ഒരു വര്‍ഷമായി അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുടെ ഭരണത്തിലാണ്. വരണാധികാരിയായി ശാസ്താംകോട്ട സഹകരണ അസി. രജിസ്ട്രാര്‍ ഓഫിസിലെ സൂപ്രണ്ട് ശ്രീകുമാറിനെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസറായി കരുനാഗപ്പള്ളി കാര്‍ഷിക വികസന ബാങ്ക് സെയില്‍സ് ഓഫിസറും അസി. രജിസ്ട്രാറുമായ ആന്‍ഡ്രൂസിനെയും നിയമിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഏതാനും ദിവസത്തിനകം പുറപ്പെടുവിക്കും. പ്രാരംഭകാലം മുതല്‍ കോണ്‍ഗ്രസിനായിരുന്നു ബാങ്കിന്‍െറ ഭരണം. കെ.പി.സി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായ എം.വി. ശശികുമാരന്‍നായര്‍ നേതൃത്വം നല്‍കിയ ഭരണസമിതിക്കെതിരെ ഇപ്പോഴത്തെ ഡി.സി.സി ജനറല്‍ സെക്രട്ടറി കാഞ്ഞിരവിള അജയകുമാറിന്‍െറ നേതൃത്വത്തിലാണ് ഹൈകോടതിയെ സമീപിച്ചത്. ഇരുപക്ഷവും ‘ഐ’ ഗ്രൂപ്പുകാര്‍ ആയതിനാല്‍ പോരിനെ കുന്നത്തൂരിലെ ‘എ’ ക്കാര്‍ പരമാവധി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബാങ്ക് ഭരണസമിതി മുന്‍ കെ.പി.സി.സി പ്രസിഡന്‍റ് തെന്നല ബാലകൃഷ്ണപിള്ളക്ക് പ്രഖ്യാപിച്ച സഹകരണജ്യോതി പുരസ്കാരം സമ്മാനിക്കാനായി കൊട്ടാരക്കര വരെ എത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒന്നുംപറയാതെ മടങ്ങിപ്പോയി. പുരസ്കാരം ഏറ്റുവാങ്ങാനത്തൊതെ തെന്നലയും ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പിനോടുള്ള അതൃപ്തി അറിയിച്ചു. ബാങ്കില്‍ നടന്ന പത്തോളം നിയമനങ്ങളില്‍ അഴിമതി നടന്നെന്നാരോപിച്ചായിരുന്നു നിയമനടപടിയും പരസ്യപ്രതികരണങ്ങളും. അതേസമയം ഭിന്നിച്ചുനിന്ന നേതാക്കളെ ഡി.സി.സി പുന$സംഘടനയോടെ അനുനയത്തിന്‍െറ പാതയിലാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. എന്നിരുന്നാലും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുന്നത്തൂര്‍ നിയോജകമണ്ഡലം പരിധിയിലെ 10 പഞ്ചായത്തുകളില്‍ ഒന്നില്‍പോലും വിജയിക്കാനാവാതെ കോണ്‍ഗ്രസിനെ തറപറ്റിച്ചതിന് പിന്നില്‍ ഈ പോരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.