മൃഗക്കൊമ്പുകളില്‍ ശില്‍പചാരുത നിറച്ച് ഗോപിനാഥന്‍

ചവറ: കൊമ്പുകളില്‍ വിസ്മയം തീര്‍ക്കുകയാണ് ഗോപിനാഥന്‍ എന്ന 61 കാരന്‍. ചവറയില്‍ നടക്കുന്ന ദേശീയ കരകൗശല മേളയിലാണ് തിരുവനന്തപുരം പേട്ട സ്വദേശിയായ ഗോപിനാഥന്‍ തന്‍െറ കരവിരുതില്‍ ശില്‍പോദ്യാനം തീര്‍ക്കുന്നത്. ഇറച്ചിക്കായി കശാപ്പുച്ചെയ്യുന്ന കാള, പോത്ത് തുടങ്ങിയവയുടെ കൊമ്പുകള്‍ മിനുസപ്പെടുത്തിയ ശേഷമാണ് വിവിധ രൂപങ്ങള്‍ തീര്‍ക്കുന്നത്. അതിനാല്‍തന്നെ ഭംഗിയും കൗതുകവും നിറയുന്ന ഇവ വാങ്ങാനത്തെുന്നവരും നിരവധിയാണ്. കൈതച്ചക്കയുടെ ഇലകളും പനയോലയും ഉണക്കി അവ കരിച്ച് കിട്ടുന്ന ചാരം ഉപയോഗിച്ചാണ് കൊമ്പുകള്‍ക്ക് വിവിധ നിറങ്ങള്‍ നല്‍കുന്നത്. തന്‍െറ ശില്‍പങ്ങള്‍ കാണാനും മനസ്സിലാക്കാനും മുംബൈ സര്‍വകലാശാലയില്‍ നിന്ന് വിദ്യാര്‍ഥികളത്തെിയത് മറക്കാനാകാത്ത അനുഭവമാണെന്ന് ഗോപിനാഥന്‍ പറയുന്നു. 250 മുതല്‍ 10,000 രൂപ വരെ വിലയുള്ള ശില്‍പങ്ങളും ഗോപിനാഥന്‍െറ സ്റ്റാളില്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമായുണ്ട്. ആന, കൊക്ക്, മയില്‍, തത്ത, വിവിധയിനം പൂക്കള്‍, മത്സ്യം, വൃക്ഷങ്ങള്‍ തുടങ്ങി നൂറുകണക്കിന് ശില്‍പങ്ങളാണ് വില്‍പനക്കുള്ളത്. വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കാറുള്ള ക്രാഫ്റ്റ് മേളയില്‍ സ്ഥിരം പങ്കാളിയാണ് ഗോപിനാഥന്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.