കൊല്ലം: ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 856 വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പയുടെ പലിശ സബ്സിഡിയായി 5,90,54,000 രൂപ സര്‍ക്കാര്‍ അനുവദിച്ചതായി കലക്ടര്‍ എ. ഷൈനാമോള്‍ അറിയിച്ചു. ഓരോരുത്തര്‍ക്കും നിശ്ചയിച്ച തുക അപേക്ഷകന്‍െറ വായ്പാ അക്കൗണ്ടില്‍ ഇ-ട്രാന്‍സ്ഫര്‍ ചെയ്യും. 2004 ഏപ്രില്‍ ഒന്നുമുതല്‍ 2009 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ വായ്പ എടുക്കുകയും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി ലഭിക്കാത്തത് മൂലം ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ബി.പി.എല്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസകാലത്തെ പലിശ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ കലക്ടറേറ്റില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നവര്‍ക്കാണ് സബ്സിഡി തുക അനുവദിച്ചത്. കലക്ടറേറ്റില്‍ ലഭിച്ച അപേക്ഷ ഫിനാന്‍സ് ഓഫിസര്‍ സൂക്ഷ്മ പരിശോധന നടത്തി. സബ്സിഡി തുക കണക്കാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ആകെ സമര്‍പ്പിച്ച മൂന്ന് ശിപാര്‍ശകളില്‍ ആദ്യത്തെ രണ്ടെണ്ണത്തിലുള്‍പ്പെട്ട 865 പേര്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.