സോയില്‍ സര്‍വേ ഓഫിസറുടെ കാര്‍ ഡ്രൈവറെ മര്‍ദിച്ച യുവാക്കള്‍ അറസ്റ്റില്‍

കൊല്ലം: സോയില്‍ സര്‍വേ ഓഫിസര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. പള്ളിത്തോട്ടം ലക്ഷ്മിനട എസ്.ജി.ആര്‍ കോമ്പൗണ്ടില്‍ രാധാവിലാസത്തില്‍ അരവിന്ദ് രാജ് (33), കന്‍േറാണ്‍മെന്‍റ് പുതുവല്‍ പുരയിടത്തില്‍ റിയാസ് (28) എന്നിവരാണ് അറസ്റ്റിലായത്. മര്‍ദനത്തില്‍ പരിക്കേറ്റ കാര്‍ ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി ഷാജി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകീട്ടോടെ ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിലാണ് സംഭവം. കാറിന് സൈഡ് കൊടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. പൊലീസ് പറയുന്നതിങ്ങനെ: പനയത്ത് സൈറ്റ് സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഓഫിസര്‍ അശ്വതി വിജയനും നാല് ജീവനക്കാരും സഞ്ചരിച്ച കാറിന് പിന്നാലെ മറ്റൊരു കാറിലാണ് അറസ്റ്റിലായവര്‍ സഞ്ചരിച്ചത്. അഞ്ചാലുംമൂടിന് സമീപമത്തെിയപ്പോള്‍ ഓഫിസര്‍ സഞ്ചരിച്ച കാറിനെ മറികടന്നത്തെിയ ഇവര്‍ ഷാജിയെ അസഭ്യം പറഞ്ഞു. മുന്നില്‍ കയറിയ ഇവര്‍ വഴി തടസ്സപ്പെടുത്തുന്ന തരത്തില്‍ സാവധാനത്തിലാണ് പിന്നീട് സഞ്ചരിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിലത്തെിയപ്പോള്‍ സോയില്‍ ഓഫിസിലെ കാര്‍ മുന്നില്‍ക്കയറി. ഇതോടെ പിന്‍ഭാഗത്ത് കാര്‍ കൊണ്ടുവന്നിടിപ്പിച്ചു. തുടര്‍ന്ന് കാര്‍ നിര്‍ത്തി പുറത്തിറങ്ങിയ ഷാജിയെ അരവിന്ദ് രാജും റിയാസും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. ഓഫിസര്‍ അശ്വതി വിജയന്‍െറ പരാതിയിലാണ് ഇരുവരെയും വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.