ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്തു

കൊല്ലം: ജില്ലാ പഞ്ചായത്തിന്‍െറ സഹകരണത്തോടെ എസ്.എസ്.എ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 2015-16 അധ്യയന വര്‍ഷം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 12 ബി.ആര്‍.സികളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പിന്‍െറ അടിസ്ഥാനത്തിലാണ് 27 കുട്ടികള്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ നല്‍കിയത്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍നിന്ന് എസ്.എസ്.എ വഴി സ്വരൂപിച്ച തുകയില്‍ 40 ലക്ഷം രൂപയാണ് കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ക്കായി ഈ വര്‍ഷം ചെലവഴിക്കുന്നത്. മാര്‍ച്ച് മാസത്തിനുമുമ്പ് പദ്ധതി പ്രകാരം തെരഞ്ഞെടുത്ത 450 കുട്ടികള്‍ക്കും പദ്ധതിയുടെ സഹായം ലഭ്യമാക്കും. ചടങ്ങില്‍ ഫോക്കസ് - 2015 പദ്ധതിയില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ 30 സ്കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക് ഡയറ്റ് പ്രിന്‍സിപ്പല്‍ ബി.കെ. രാജഗോപാലന്‍ നായര്‍ ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കി. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബി.പി.ഒ അബ്ദുല്‍ ഷുക്കൂര്‍, ടി. സുധാകരന്‍, ജില്ലാ പ്രോജക്ട് ഓഫിസര്‍ ഡോ. എസ്. ഷാജു, എസ്.എസ്.എ പ്രോഗ്രാം ഓഫിസര്‍ പ്രേംലാല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.