കെ.സി.ടി മുക്ക്-മറ്റത്ത് മുക്ക് റോഡ് നവീകരിക്കാന്‍ അനുമതി

ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിന്‍െറ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന കെ.സി.ടി മുക്ക് -മറ്റത്ത്മുക്ക് പൊതുമരാമത്ത് റോഡ് ഒമ്പത് മീറ്റര്‍ വീതിയില്‍ പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി. അഞ്ച് കിലോമീറ്റര്‍ റോഡ് നാല് കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്‍െറ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍പെടുത്തിയാണ് നിര്‍മാണം. കരാര്‍ നടപടികള്‍ ഉള്‍പ്പെടെയുള്ള കടലാസ് ജോലികളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. ശൂരനാട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പഞ്ചായത്ത് ഓഫിസ്, വില്ളേജ് ഓഫിസ്, കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസ്, മാവേലി സ്റ്റോര്‍, പാറക്കടവ് പൊതുമാര്‍ക്കറ്റ് കൃഷി ഭവന്‍, പോസ്റ്റോഫിസ്, അഴകിയകാവ് ക്ഷേത്രങ്ങള്‍ തുടങ്ങിയവയെ ബന്ധിപ്പിച്ചുകൊണ്ടാണ് റോഡ് കടന്നുപോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.