ചാത്തന്നൂര്‍ തേരോട്ടം തുടരുന്നു

കൊട്ടാരക്കര: ജില്ലാ സ്കൂള്‍ കലോത്സവം മൂന്നു നാള്‍ പിന്നിടുമ്പോള്‍ ചാത്തന്നൂര്‍ മുന്നേറ്റം തുടരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 179 പോയന്‍റുമായി ചാത്തന്നൂര്‍ ഒന്നാം സ്ഥാനത്താണ്. 160 പോയന്‍റ് നേടിയ കൊല്ലവും 140 പോയന്‍റ് നേടിയ അഞ്ചലുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എച്ച്.എസ് വിഭാഗത്തില്‍ 184 പോയന്‍റുമായി വെളിയം ഉപജില്ലയാണ് ഒന്നാം സ്ഥാനത്ത്. 163 പോയന്‍റുമായി കൊല്ലം രണ്ടാമതാണ്. 128 പോയന്‍റ് നേടിയ ചാത്തന്നൂര്‍ മൂന്നാമതാണ്. യു.പി വിഭാഗത്തില്‍ ചാത്തന്നൂര്‍ 92, വെളിയം 82, ചടയമംഗലം 76 എന്നിങ്ങനെയാണ് പോയന്‍റുനില. അറബിക് കലോത്സവത്തില്‍ എച്ച്.എസ് വിഭാഗത്തില്‍ 53 പോയന്‍റ് നേടി ശാസ്താംകോട്ടയും ചവറയുമാണ് ഒന്നാമത്. 49 പോയന്‍റുമായി വെളിയവും 47 പോയന്‍റുമായി ചടയമംഗലവും രണ്ടും മൂന്നും സ്ഥാനത്തുണ്ട്. യു.പി അറബിക് കലോത്സവത്തില്‍ 30 പോയന്‍റുമായാണ് വെളിയം മുന്നിലുള്ളത്. 28 പോയന്‍റുമായി കരുനാഗപ്പള്ളി രണ്ടാമതും 26 പോയന്‍റുമായി ചടയമംഗലം മൂന്നാം സ്ഥാനത്തുമാണ്. ഹൈസ്കൂള്‍ സംസ്കൃതോത്സവത്തില്‍ 30 പോയന്‍റുമായി കുളക്കട, കുണ്ടറ, വെളിയം, കരുനാഗപ്പള്ളി, ചാത്തന്നൂര്‍ എന്നിവര്‍ ഒന്നാമതാണ്. ചടയമംഗലം, കൊട്ടാരക്കര, ശാസ്താംകോട്ട ഉപജില്ലകള്‍ 28 പോയന്‍റുമായി തൊട്ടുപിന്നിലുണ്ട്. യു.പി സംസ്കൃതോത്സവത്തില്‍ 50 പോയന്‍റുമായി ചാത്തന്നൂര്‍, വെളിയം, കരുനാഗപ്പള്ളി ഉപജില്ലകള്‍ മുന്നിലാണ്. 48 പോയന്‍റുമായി കുളക്കടയാണ് രണ്ടാമത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.