ബോട്ട് സര്‍വിസ് മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍

അഞ്ചാലുംമൂട് : ബോട്ട് സര്‍വിസ് മുടങ്ങിയതോടെ നൂറുകണക്കിന് യാത്രക്കാര്‍ വലയുന്നു. കൊല്ലം-കുരീപ്പുഴ-പ്ളാവറ ബോട്ട് സര്‍വിസാണ് ഒന്നരയാഴ്ചയായി സര്‍വീസ് ഇല്ലാത്തത്. അറ്റകുറ്റപ്പണിക്കായി നിര്‍ത്തിവെച്ച സര്‍വിസ് ആഴ്ചകള്‍ക്ക് മുമ്പ് പുനരാരംഭിച്ചെങ്കിലും വീണ്ടും നിര്‍ത്തിവെക്കുകയായിരുന്നു. ഇതോടെ രാവിലെയും വൈകുന്നേരങ്ങളിലും ബോട്ടിനെ ആശ്രയിച്ചിരുന്ന നൂറോളം വിദ്യാര്‍ഥികളും തൊഴിലാളികളും ദുരിതത്തിലാണ്. കൊല്ലത്തേക്ക് പോകാന്‍ ബസ് കയറണമെങ്കില്‍ ഒന്നര കിലോമീറ്റര്‍ നടന്ന് പാലമൂട് ഭാഗത്തത്തെണം. ജെട്ടിയില്‍നിന്ന് കൊല്ലത്തേക്ക് ബോട്ടില്‍ യാത്ര ചെയ്യാന്‍ അഞ്ചു രൂപ നല്‍കിയാല്‍ മതി. ബസിലാണെങ്കില്‍12 രൂപ നല്‍കണം. കായല്‍ മാര്‍ഗം കൊല്ലത്തേക്ക് അഞ്ചുകിലോമീറ്റര്‍ ലാഭം. യാത്രയും സുഖകരമാമണ് ഇതിനാല്‍ കൂടുതല്‍ ബോട്ടുകള്‍ പ്ളാവറ ബോട്ടുജെട്ടിയിലേക്ക് നീട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തേ പ്രാക്കുളം സാമ്പ്രാണിക്കൊടി ബോട്ട് സര്‍വിസ് പ്ളാവറ ബോട്ട് ജെട്ടിയിലത്തെുമായിരുന്നു. ഇപ്പോള്‍ അതുമില്ലാതായി. നീരാവില്‍, കുരീപ്പുഴകിഴക്ക്, പറപ്പള്ളില്‍, പാലമൂട്,തെക്കിനത്തേ്,മേലേ മങ്ങാട്, പണ്ടാരവിള, കുളപ്പുറത്ത് വടക്കതില്‍,വടക്കേചിറ ഭാഗം എന്നിവിടങ്ങളിലെ യാത്രക്കാരുടെ ഏക ആശ്രയമാണ് പ്ളാവറ ബോട്ട്ജെട്ടി. കൊല്ലത്തുനിന്നും പ്ളാവറ ജെട്ടിയിലേക്ക് കൊല്ലം സര്‍ക്കുലര്‍ സര്‍വിസ് നടത്തുമെന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍െറ ഉറപ്പ് നടന്നില്ളെന്നും തൃക്കടവൂര്‍ നിവാസികള്‍ പറയുന്നു. കുരീപ്പുഴയിലേക്കുള്ള ഏക കെ.എസ്.ആര്‍.ടിസിയും സര്‍വിസ് മുടക്കുന്നതായി പരാതിയുണ്ട്. ബസ് സര്‍വിസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കൗണ്‍സിലര്‍ ബി. അജിത്കുമാര്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ക്ക് നിവേദനങ്ങള്‍ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.